Categories: India

ഷംസീർ ഹിന്ദുക്കളോട് മാപ്പ് പറയാൻ പിണറായി ആവശ്യപ്പെടണം: രാജീവ് ചന്ദ്രശേഖര്‍

ഷംസീര്‍ ഹിന്ദുക്കളോട് മാപ്പപേക്ഷിക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെടണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു

Published by

ന്യൂദല്‍ഹി: നമ്മുടെ ദൈവമായ ഗണപതിയെ അപമാനിച്ച സ്പീക്കര്‍ ഷംസീര്‍   ഹിന്ദുക്കളോട് മാപ്പപേക്ഷിക്കാന്‍   പിണറായി  വിജയന്‍  ആവശ്യപ്പെടണമെന്ന്  കേന്ദ്രമന്ത്രി രാജീവ്  ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു

‘കേരളത്തില്‍ ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുമ്പോള്‍ ആരും  ബസ് കത്തിക്കുന്നില്ല; ആരും കൊല്ലപ്പെടുന്നില്ല, ഒരിടത്തും അക്രമമില്ല.

പക്ഷെ അത് നമ്മുടെ വിശ്വാസത്തെ അപമാനിക്കുന്നതിനോ ഹൈന്ദവ ദൃഢനിശ്ചയത്തെ പരീക്ഷിക്കുന്നതിനോ ഉള്ള അവസരമായി പിണറായി വിജയന്റെ കൂട്ടാളികള്‍ കാണരുത്; എങ്കിലത് ഹിന്ദുക്കളെക്കുറിച്ചുള്ള തികച്ചും തെറ്റായ, അപകടകരമായ ഒരു കണക്കുകൂട്ടലാകും’.  രാജീവ്  ചന്ദ്രശേഖര്‍ ട്വിറ്ററില്‍ക്കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by