ന്യൂദല്‍ഹി : പ്രമുഖ കലാസംവിധായകനായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ(58) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈ കര്‍ജാത്തിലെ സ്വന്തം സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച സ്റ്റുഡിയോയില്‍ എത്തിയ ജീവനക്കാരാണ് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ദാപോളിയിലായിരുന്നു നിതിന്‍ ദേശായിയുടെ ജനനം. 20 വര്‍ഷത്തോളമായി സിനിമാ നിര്‍മാണ മേഖലയിലുള്ള അദ്ദേഹം നിരവധി മറാഠി, ഹിന്ദി സിനിമകള്‍ക്കായി പ്രവര്‍ത്തിച്ചു. ഓസ്കാര്‍ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യണയര്‍, ഹം ദില്‍ ദേ ചുകേ സനം, ലഗാന്‍, ദേവദാസ്, ജോധാ അക്ബര്‍, പ്രേം രത്തന്‍ ധന് പായോ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അശുതോഷ് ഗവാരിക്കര്‍, രാജ്കുമാര് ഹിറാനി, സഞ്ജയ് ലീലാ ഭന്‍സാലി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. ഇതേ വിഭാഗത്തില്‍ മൂന്ന് തവണ ഫിലിം ഫെയര്‍ പുരസ്കാരവും ദേശായിയെ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: