Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഴിവിട്ട സുഖങ്ങള്‍ വര്‍ജ്യം

ആധ്യാത്മികതയുടെയും ലൗകികതയുടെയും സമഞ്ജസമായ സമ്മേളനം കൊണ്ട് ധന്യമാണ് പല മഹര്‍ഷിവര്യന്മാരുടെയും ജീവിതം. വസിഷ്ഠനും അരുന്ധതിയും, അത്രിയും അനസൂയയും -ഇവരുടെയെല്ലാം ജീവിതത്തില്‍ നാം കാണുന്നത് പവിത്രമായ ഈ സമന്വയത്തിന്റെ സന്ദേശമാണ്

Janmabhumi Online by Janmabhumi Online
Aug 1, 2023, 11:23 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

എസ്.കെ

കുടുംബജീവിതവും ആദ്ധ്യാത്മിക ജീവിതങ്ങളും പരസ്പര വിരുദ്ധങ്ങളാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ആദ്ധ്യാത്മികം എന്നാല്‍ ലൗകികത്തില്‍ നിന്നുള്ള ഒളിച്ചോടലോ അതിന്റെ നിരാസമോ അല്ല. ‘സംസാരനാശിനിയായ’ വിദ്യ അഭ്യസിച്ചവര്‍ക്ക് രണ്ടും പരിപൂരകങ്ങളായി കൊണ്ടു പോകാമെന്ന് രാമായണം പഠിപ്പിക്കുന്നു. സംസാരജീവിതത്തിലുള്ള അന്ധവും അമിതവുമായ ഭ്രമം ഒഴിവാക്കുന്നത് എന്നാണ് സംസാരനാശിനി എന്ന വിശേഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.  

ലൗകികജീവിതം സുഖദുഃഖസമ്മിശ്രമാണ്. രണ്ടും എപ്പോള്‍ വരുമെന്ന് അറിയാനാവില്ല. ആയുഃസ്ഥിരതയില്ലാത്ത മര്‍ത്യജന്മം ക്ഷണഭംഗുരമാണ്. ചുട്ടുപഴുത്ത ലോഹത്തില്‍ വീണ വെള്ളത്തുള്ളി പോലെയും പച്ചമണ്ണുകൊണ്ടുണ്ടാക്കിയ കുടത്തിലെ വെള്ളം പോലെയുമാണ് ജീവിതം എന്ന് രാമായണം പറയുന്നത്, അത് ഏതു നിമിഷവും അവസാനിക്കാമെന്ന യാഥാര്‍ഥ്യം സംസാരസാഗരത്തില്‍ മുങ്ങിക്കിടക്കുന്നവരുടെ മനസ്സില്‍ പതിയാനാണ്. ഇവയെല്ലാം ഉള്‍ക്കൊണ്ട് ലൗകികജീവിതം നയിക്കുന്നവര്‍ക്കേ സമാധാനവും സംതൃപ്തിയും ലഭിക്കൂ.  

”ഇഷ്ടമായുള്ളതുതന്നെ വരുമ്പോഴു-

മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും

തുഷ്ടാത്മനാ മരുവുന്നു ബുധജനം”

അറിവുള്ളവര്‍ വരുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നു. മറ്റുള്ളവര്‍ ചെറിയ പ്രതിസന്ധികള്‍ക്കു മുന്നില്‍പ്പോലും തളര്‍ന്നു പോകുന്നു.

ആധ്യാത്മികതയുടെയും ലൗകികതയുടെയും സമഞ്ജസമായ സമ്മേളനം കൊണ്ട് ധന്യമാണ് പല മഹര്‍ഷിവര്യന്മാരുടെയും ജീവിതം. വസിഷ്ഠനും അരുന്ധതിയും, അത്രിയും അനസൂയയും -ഇവരുടെയെല്ലാം ജീവിതത്തില്‍ നാം കാണുന്നത് പവിത്രമായ ഈ സമന്വയത്തിന്റെ സന്ദേശമാണ്. സ്വയംവരാനന്തരം സീതയ്‌ക്ക് പതിവ്രതാധര്‍മങ്ങള്‍ ഉപദേശിച്ചു കൊടുക്കുന്നത് രാജര്‍ഷിയായ ജനകനാണ്!

വനവാസത്തിനിടയില്‍ അത്രി മഹര്‍ഷിയുടെ ആശ്രമത്തിലെത്തിയ സീതയെ അനസൂയ യാത്രയാക്കുന്നത്  

”നന്നു പാതിവ്രത്യമാശ്രിത്യ രാഘവന്‍

തന്നോടുകൂടി നീ പോന്നതുമുത്തമം

കാന്തിനിനക്കുകുറയായ്‌കൊരിക്കലും

കാന്തനാകും തവ വല്ലഭന്‍ തന്നൊടും  

ചെന്നു മഹാരാജധാനിയകം പുക്കു

നന്നായ് സുഖിച്ചു സുചിരം വസിക്ക നീ”

എന്ന് അനുഗ്രഹിച്ചുകൊണ്ടാണ്.  

ഗൃഹസ്ഥാശ്രമികള്‍ ധര്‍മമാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാതെ, അവരുടെ കര്‍മങ്ങള്‍ അനുഷ്ഠിച്ച് ജീവിതം ആസ്വദിക്കണമെന്നതാണ് ഇവയുടെയെല്ലാം അന്തസ്സത്ത. ദമ്പതിമാരും മക്കളും അവരുടെ ചുമതലകള്‍ അര്‍പ്പണബോധത്തോടെ നിറവേറ്റണം.  

”ഭോഗത്തിനായ്‌ക്കൊണ്ടു കാമിക്കയും വേണ്ട  

ഭോഗം വിധികൃതം വര്‍ജിക്കയും വേണ്ട”

ഗൃഹസ്ഥാശ്രമികള്‍ക്കുള്ള സമഗ്രമായ ജീവിതപാഠം ഈ രണ്ടുവരികളില്‍ സംക്ഷേപിക്കപ്പെട്ടിരിക്കുന്നു.  സുഖഭോഗങ്ങളില്‍ അമിതമായ ആസക്തി പാടില്ല. എന്നാല്‍ വിധിവശാല്‍ വന്നു ചേരുന്ന ന്യായമായ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന, സുഖഭോഗങ്ങള്‍ അനുഭവിക്കാം. സുഖഭോഗങ്ങള്‍ക്കായി അന്യായമായ മാര്‍ഗങ്ങള്‍ തേടി കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും സ്വസ്ഥതയും തകര്‍ക്കുന്നവര്‍ക്ക് ഈ വരികള്‍ ആത്മപരിശോധനയ്‌ക്ക് പ്രേരകമാകട്ടെ.

Tags: ശ്രീരാമന്‍രാമായണംരാമസീതാ കഥകള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

പുതിയ വാര്‍ത്തകള്‍

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയില്‍

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം

മലയാള സര്‍വ്വകലാശാലയില്‍ എംഎ, എംഎസ്‌സി; രജിസ്‌ട്രേഷന്‍ മെയ് 30 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies