ന്യൂദല്‍ഹി: ബാങ്കിംഗ് സംവിധാനത്തിലേക്ക് നിരോധിച്ച 2000 രൂപ നോട്ടുകളുടെ 88 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. മെയ് മാസത്തിലാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത്.
ജൂലായ് 31ന്റെ കണക്കനുസരിച്ച് ഇനി 0.42 ലക്ഷം കോടി രണ്ടായിരം രൂപ നോട്ടുകള്‍ മാത്രമേ പുറത്തുള്ളൂ. നോട്ട് പിന്‍വലിക്കുന്ന മെയ് 19ന് രാജ്യത്തിന്റെ സാമ്പത്തിക ചംക്രമണസംവിധാനത്തില് ആകെ 3.56 ലക്ഷം കോടി 2000 രൂപ നോട്ടുകളാണ് ഉള്ളത്.
2000 രൂപ നോട്ട് പൂര്‍ണ്ണമായും പിന്‍വലിക്കുന്ന അവസാനത്തെ ദിവസം സെപ്തംബര്‍ 30 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: