എറണാകുളം : ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയതില്‍ പ്രതിയുടെ പൗരത്വം പരിശോധിക്കാന്‍ പൊലീസ്.പ്രതിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ അന്വേഷണസംഘം ബീഹാറിലേക്ക് പോകും. എന്നാണ് ഇയാള്‍ കേരളത്തിലെത്തിലെത്തിയതെന്നതും കണ്ടെത്തേണ്ടതുണ്ട്.ഇതിന് മുമ്പ് പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
പ്രതി മറ്റൊരു ക്രിമിനല്‍ കേസില്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ ഈ കേസില്‍ ഒരു പ്രതി മാത്രമേയുള്ളൂ എന്ന നിഗമനത്തിലാണ് പൊലീസ്.
പ്രതി അസഫാക്ക് ആലത്തിനെ 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുളളത്. കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണത്തിന് നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2018ല്‍ ഡല്‍ഹി ഗാസിപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്.
പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി. തിരിച്ചറിയല്‍ പരേഡിന് എത്തിച്ച മൂന്നൂ സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലില്‍വെച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: