ആലപ്പുഴ: തിരുവോണത്തിന് മുമ്പായും ഒരോണമുണ്ട്, ഇപ്പോഴത്തെ തലമുറക്ക് പരിചയമില്ലാത്ത എന്നാല്‍ പഴമക്കാരുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കുന്ന ഓരോണം അതാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസംമുമ്പ് കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ് പിള്ളേരോണം ആഘോഷിച്ചിരുന്നത്. എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്ത കുട്ടികള്‍ക്കായുള്ള ഒരു ഓണാഘോഷം .
ഇത് ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്നു. പിള്ളേരോണം മുതലാണു ഓണഒരുക്കങ്ങള്‍ തുടങ്ങുന്നത്. ഊഞ്ഞാല് കെട്ടുന്നതും കടുവയുംപുലി കളികള്‍ തുടങ്ങുന്നതും. വാമനനും പിള്ളേരോണവും തമ്മില്‍ ബന്ധമുള്ളതിനാലാണു തൃക്കാകര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം പിള്ളേരോണം മുതല്‍ തുടങ്ങുന്നത്. പിള്ളേരോണത്തിനു സദ്യയ്ക്കുമാത്രം മാറ്റമില്ല, തൂശനിലയില്‍ പരിപ്പും പപ്പടവും പായസവും ഉണ്ണിയപ്പവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീര സദ്യ
തോരാതെ പെയ്യുന്ന കര്‍ക്കിടകമഴയ്ക്കിടെയാണ് പിള്ളേരോണം വരുന്നത. പിള്ളേരോണത്തിന് കള്ളക്കര്‍ക്കിടകത്തിലെ തോരാമഴമാറി പത്തുനാള്‍ വെയിലുണ്ടാകുമായിരുന്നു. ഈ പത്താംവെയിലിലാണ് പിള്ളേരോണം എത്തുന്നത് മുമ്പൊക്കെ തിരുവോണം പോലെതന്നെ പിള്ളേരോണവും മലയാളികളുടെ ഒരു പ്രധാന ആഘോഷമായിരുന്നു. അയല്‍വീടുകളിലും ബന്ധുവീടുകളിലുമുള്ള കുട്ടികള്‍ ഒത്തുകൂടി ഊഞ്ഞാലാട്ടവും ഓണപന്തുകളി തിരുവാതിര തുടങ്ങിയ ആഘോഷങ്ങളുമുണ്ടായിരുന്നു പിള്ളേരോണത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: