പാട്ന : ബിഹാറില്‍ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് പാട്ന ഹൈക്കോടതിയുടെ അനുമതി.ചീഫ് ജസ്റ്റിസ് കെ.വി. ചന്ദ്രന്റെ അധ്യക്ഷതയിലുളള ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സര്‍വേ നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി.സര്‍വേയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മേയ് നാലിന് സ്റ്റേ അനുവദിച്ചിരുന്നു.
സര്‍വേയുടെ ആദ്യ ഘട്ടം ജനുവരി 7 മുതല്‍ 21 വരെ നടന്നു. രണ്ടാം ഘട്ടം ഏപ്രില്‍ 15 ന് ആരംഭിച്ചു. മേയ് 15 ന് അവസാനിക്കേണ്ടതായിരുന്നു.
2022 ജൂണ്‍ 2-ന്, കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി വിവരങ്ങള്‍ ശേഖരിക്കുന്നതുള്‍പ്പെടെ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ നടത്താനുള്ള സര്‍വകക്ഷി സംഘത്തിന്റെ ആവശ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
ബിഹാര്‍ നിയമസഭയും ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയെ അനുകൂലിച്ച് നേരത്തെ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. പിന്നീട് ബി.ജെ.പി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: