ബന്തടുക്ക: ആസ്ബസ്റ്റോസ്ഷീറ്റുമേഞ്ഞ ഒറ്റമുറി വീട്ടിലേക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. തെങ്ങുകയറ്റത്തൊഴിലായി ബന്തടുക്ക മാണിമൂലയിലെ ആലക്കാട്ടടുക്കം എ.രാഘവന് കഴിഞ്ഞ ദിവസ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സ്ഥാനമായ 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്.
ജെ. കെ. ലോട്ടറി ഏജന്‍സിയിലെ ഉപവില്‍പ്പനക്കാരന്‍ ഉന്തത്തടുക്കം എം.കൃഷ്ണനില്‍ നിന്നാണ് രാഘവന്‍ ശനിയാഴ്ച 12 ടിക്കറ്റുകളെടുത്തത്.ഇതില്‍ എ.എന്‍. 528455 നമ്പര്‍ ടിക്കറ്റിനാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 28 വര്‍ഷത്തോളമായി ലോട്ടറിയെടുക്കുന്നയാളാണ് രാഘവന്‍. 25 വര്‍ഷം മുന്‍പ് ഒരു നമ്പര്‍ വ്യത്യാസത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 50 ലക്ഷം തെന്നിപ്പോയത്. സ്‌കൂള്‍ പഠനശേഷം ഏറെക്കാലം റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു.
ഭാര്യ:ടി. ശ്രീജ. മകന്‍: എ.കെ.അഭിഷേക് കാഞ്ഞങ്ങാട് സ്വ കാര്യസ്ഥാപനത്തില്‍ ലാബ് ടെക്‌നിഷ്യനാണ്. മകള്‍ എ.കെ.ശ്രീലക്ഷി ബന്തടുക്ക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: