പൂനെ: രാജ്യ പുരോഗതിക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിച്ചു.പൂനെയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചത്.
മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി എത്തിയത്. ദഗ്ദുഷേത് മന്ദിറില്‍ ദര്‍ശനവും പൂജയും നടത്തിയാണ് പ്രധാനമന്ത്രി പൂനെ സന്ദര്‍ശനം ആരംഭിച്ചത്.പൂനെ മെട്രോ ഒന്നാം ഘട്ടത്തിന്റെ രണ്ട് ഇടനാഴികളിലെ പൂര്‍ത്തിയാക്കിയ പ്രദേശത്തെ സര്‍വീസുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മോദി മെട്രോ ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും.
ഇതിന് ശേഷം പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (പിസിഎംസി) കീഴിലുള്ള മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 300 കോടി രൂപ ചെലവിട്ട് വികസിപ്പിച്ച പ്ലാന്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പ്രതിവര്‍ഷം 2.5 ലക്ഷം മെട്രിക് ടണ്‍ മാലിന്യം ഉപയോഗിക്കും.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പിസിഎംസി നിര്‍മ്മിച്ച 1280 ലധികം വീടുകള്‍ മോദി ഗുണഭോക്താക്കള്‍ക്ക് കൈമാറും. പൂനെ മുനിസിപ്പല്‍ കോര്പ്പറേഷന് നിര്‍മ്മിച്ച 2650-ലധികം പിഎംഎവൈ വീടുകളും അദ്ദേഹം കൈമാറും. കൂടാതെ, പിസിഎംസി നിര്‍മ്മിക്കുന്ന 1190 പിഎംഎവൈ വീടുകളുടെയും പൂനെ മെട്രോപൊളിറ്റന്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റി നിര്‍മ്മിക്കുന്ന 6400 ലധികം വീടുകളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: