തൃശൂര്‍: കൊരട്ടി ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം സമുച്ചയത്തിന്റെ മൂന്നാം നിലയും പ്രവര്‍ത്തനസജ്ജമാകുന്നു. ഐടി ഇടനാഴിയുടെ ഭാഗമായ ഇന്ദീവരം സമുച്ചയത്തിന്റെ മൂന്നാം നിലകൂടി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൂടുതല്‍ കമ്പനികളെത്തുകയും അതുവഴി നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.
ഇന്ദീവരം സമുച്ചയത്തില്‍ മൂന്നാം നിലയില്‍ 35000 ചതുരശ്ര അടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 20 പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസുകളാണുള്ളത്. ഇതില്‍ പകുതിയിലധികം ഇതിനോടകം തന്നെ വിവിധ കമ്പനികള്‍ ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞു.
വിവിധ ഓഫീസുകളില്‍ 647 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഐടി രംഗത്ത് കേരളം ഇതുവരെ കൈവരിച്ചിട്ടുള്ള നേട്ടങ്ങളില്‍ ഒരു കൂട്ടിച്ചേര്‍ക്കലാകും തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ പുതിയ സൗകര്യങ്ങളെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: