ന്യൂദല്‍ഹി: ജൂലായ് 31 രാത്രി കഴിഞ്ഞാല്‍, ആഗസ്ത് 1 ചൊവാഴ്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ചന്ദ്രായന്‍ 3ന്റെ സുപ്രധാന യാത്രാഘട്ടമാണിത്. ആഗസ്ത് ഒന്നിന് രാത്രി 12-നും പുലർച്ചെ ഒന്നിനും ഇടയിലായിരിക്കും ഇത് പ്രാവർത്തികമാക്കുന്നത്. 28 മുതൽ 31 മിനിറ്റ് വരെയാണ് ഇതിനായി എടുക്കുന്ന സമയം. ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് ചൊവ്വാഴ്ച ചന്ദ്രയാന്‍ 3 താണ്ടുക.
പേടകം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമായിരിക്കും പ്രവർത്തനം നടക്കുക. വളരെ നിർണായകമായ ഈ ഘട്ടത്തിലാകും ചന്ദ്രയാൻ-3 ഭൂമിയുടെ ആകർഷണവലയം വിട്ട് ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്..1.2 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്നതിനായി ശരാശരി 51 മണിക്കൂർ ആണ് എടുക്കുന്ന സമയം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുന്നത് വരെയുള്ള ഈ സഞ്ചാരപഥത്തെയാണ് ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി എന്ന് പറയുന്നത്.
ഭൂമിയ്‌ക്ക് ചുറ്റും 71351 കിലോമീറ്റര്‍ x 233 കിലോമീറ്റര്‍ എന്ന ഭ്രമണപഥത്തിലാണ് ജൂലായ് 31 തിങ്കളാഴ്ച ചന്ദ്രയാന്‍ 3 ചുറ്റിക്കൊണ്ടിരിക്കുന്നത്. അഞ്ചാം തവണയും ഭ്രമണപഥം ഉയര്‍ത്തുന്ന ദൗത്യത്തില്‍ ചന്ദ്രയാന്‍ 3 വിജയിച്ചിരുന്നു.
യാത്ര സുഗമമാക്കാന്‍ ഭ്രമണപഥത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കും. ആഗസ്ത് 23നോ 24നോ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗ് നടത്തും. എല്ലാംവിചാരിച്ച പോലെ നടന്നാല്‍ ആഗസ്ത് 23ന് വൈകീട്ട് 5.47ന് വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.
വിക്ഷേപണ ശേഷം നേരിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയർത്തിയാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ കാന്തികവലയത്തിലേയ്‌ക്ക് പ്രവേശിക്കുന്നത്. അതിനാലാണ് ദൗത്യത്തിന് കൂടുതൽ ദിനങ്ങൾ വേണ്ടിവരുന്നത്
ഐഎസ് ആര്‍ഒ യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ് എല്‍വി മാർക്ക് 3 എന്ന വിക്ഷേപണ പേടകം ആണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റുന്നതോടൊപ്പം ഭ്രമണപഥം ഉയർത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: