ന്യൂദല്‍ഹി: നിയമസഭാ സ്പീക്കര്‍ പദവിയില്‍ തുടരാന്‍ എ.എന്‍. ഷംസീറിന് യോഗ്യത ഇല്ലെന്ന എന്‍എസ്എസ് പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും വിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും വി. മുരളീധരന് പറഞ്ഞു.
ഹൈന്ദവ വിശ്വാസങ്ങളേയും ദേവീദേവന്മാരെയും അവഹേളിക്കുന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ല. ഉന്നത ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ക്ക് യോജിച്ചതല്ല ഷംസീറിന്റെ വാക്കുകള്‍. സ്പീക്കര്‍ പദവിയിലിരുന്ന് മറ്റു അജണ്ടകള്‍ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിന് വേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എന്‍എസ്എസ് ആവശ്യത്തോട് മുഖ്യമന്ത്രിയും എല്‍ഡിഎഫും നിലപാട് വ്യക്തമാക്കണം. കേരളത്തിലെ പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: