ആലപ്പുഴ: ഹൈന്ദവ വിഭാഗത്തിന്റെ ആരാധനാമൂര്‍ത്തിയായ ഗണപതി ഭഗവാനെ ആക്ഷേപിക്കുന്ന തരത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ പ്രസംഗിച്ചതില്‍ അദ്ദേഹം മാപ്പുപറയണമെന്ന് ധീവരസഭ.
സാധാരണ രാഷ്ട്രീയ നേതാക്കന്മാരുടെ പദവി അല്ല സ്പീക്കര്‍ പദവി ആ സ്ഥാനത്തിന് അതിന്റേതായ മഹത്വമുണ്ട്. ഇതിനെതിരെ ധീവരസഭ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഒരു തരത്തിലുള്ള വിവാദവും നിയമസഭ സ്പീക്കറുടെ പരാമര്‍ശത്തില്‍ ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് നിയമസഭയില്‍ ആയാലും പുറത്തായാലും പരിണതപ്രഞ്ജരായ മുന്‍ സ്പീക്കര്‍മാര്‍ പ്രസംഗം എഴുതി വായിച്ചിരുന്നത് അവര്‍ക്ക് പ്രസംഗിക്കാന്‍ അറിയാത്തതുകൊണ്ടല്ല.
പക്ഷേ നിയമസഭാ സ്പീക്കറില്‍ നിന്ന് ഒരു വാക്ക് പോലും തെറ്റായി വരാന്‍ പാടില്ല എന്ന നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് അവരെല്ലാവരും തന്നെ പ്രസംഗം എഴുതി വായിച്ചത്. പക്വതയില്ലാത്ത രാഷ്ട്രീയ നേതാക്കന്മാര് ഇത്തരം സ്ഥാനങ്ങളില്‍ വന്നാല്‍ സന്ദര്‍ഭം മറന്ന് സംസാരിക്കാറുണ്ടെന്നും ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന് പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം വിവിധ മതവിശ്വാസികള്‍ ഉള്ള സംസ്ഥാനമാണ്. ഗണപതിയെ സംബന്ധിച്ചിടത്തോളം ഏതു നല്ല കാര്യത്തിനുംതുടക്കം കുറിക്കുന്നതിന് മുന്‍പ് ഗണപതി ഹോമം നടത്തി ഗണപതിഭഗവാന്റെ അനുഗ്രഹം തേടാറുണ്ട്. അതിന് ജാതിയും മതവും ഒന്നുമില്ല.
ഏത് നല്ല കാര്യത്തിന്റെയും തുടക്കത്തില്‍ അത് ചെയ്യാറുണ്ട്. എന്നാല്‍ ഹൈന്ദവരെ സീ ബന്ധിച്ചിടുത്തോളം ഗണപതി ഭഗവാന് എന്തുകൊണ്ടും പ്രധാനപ്പെട്ട ഒരു ആരാധന മൂര്‍ത്തിയാണ്. ക്ഷേത്രങ്ങളില്‍ വച്ച് ആരാധിക്കുകയും ചെയ്തു വരുന്നു. അങ്ങനെയുള്ള ആരാധനാമൂര്‍ത്തിയെ കുറിച്ച് സ്പീക്കര്‍ ആക്ഷേപാര്‍ഹമായ രീതിയില്‍ സംസാരിച്ചത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.
വിവിധ മതവിശ്വാസികള്‍ ഉള്ള നമ്മളുടെ സംസ്ഥാനത്ത് ആരാധനാ മൂര്‍ത്തികളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു കാരണവശാലുംഅപകീര്ത്തികരമായ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ല. അത് ഏതു മതത്തെ സംബന്ധിച്ചിടത്തോളം ആണെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
പക്ഷേ മതവികാരം ഇളക്കി വിട്ടാല്‍ ഉണ്ടാകാവുന്ന അവസ്ഥ പല കാര്യങ്ങളിലും നമ്മള് മനസ്സിലാക്കിയിട്ടുള്ളതാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ നിയമസഭാ സ്പീക്കര്‍ ഇപ്രകാരം ആക്ഷേപാര്‍ഹമായ രീതിയില്‍ പരാമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിക്കുക തന്നെ വേണം. സാധാരണഗതിയില്‍ ജനങ്ങളുടെ ഇടയില്‍ നിയമസഭാ സ്പീക്കര്‍ ഒരു വിവാദ പുരുഷനായാല്‍ അല്പം പോലും ആലോചിക്കാതെ ആ സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതാണ് മാന്യതയെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: