ധാക്ക:ബംഗ്ലാദേശില്‍ ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് ബംഗ്ലാദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കാസി ഹബീബുല്‍ അവല്‍ അറിയിച്ചു.ധാക്കയിലെ നിര്‍ബചന്‍ ഭവനില്‍ നാല് രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ വിശദമായ സമയക്രമം ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ബംഗ്ലാദേശിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭയാണ് ഹൗസ് ഓഫ് ദി നേഷന്‍ എന്നറിയപ്പെടുന്ന ജാതിയ സങ്‌സാദ്.
തെരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മുമ്പ് നമുക്ക് സമയക്രമം പ്രഖ്യാപിക്കാം. തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് വ്യക്തമാക്കുന്ന നിയമങ്ങളുണ്ടെങ്കിലും സമയവിവര പട്ടിക എപ്പോള്‍ പ്രഖ്യാപിക്കണമെന്നത് സംബന്ധിച്ച് പ്രത്യേക നിയമമൊന്നുമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ഇലക്ഷന്‍ നിരീക്ഷണ ഫോറം ക്ഷണിച്ച പ്രതിനിധി സംഘത്തില്‍ യുഎസ് രാഷ്‌ട്രീയ കാര്യ വിശകലന വിദഗ്ധന്‍ ടെറി എല്‍ ഇസ്ലി, അയര്‍ലണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ യൂണിയന്‍ രാഷ്‌ട്രീയ കാര്യ പത്രപ്രവര്‍ത്തകന്‍ നിക്ക് പോള്‍, ജപ്പാനില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ യൂസുകി സുഗു, ചൈനീസ് രാഷ്‌ട്രീയ കാര്യ വിശകലന വിദഗ്‌ദ്ധന്‍ ആന്‍ഡി ലിന്‍ എന്നിവരും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: