ബീജിംഗ് : ചൈനയിലെ ചെങ്ഡുവില്‍ നടക്കുന്ന ലോക സര്‍വകലാശാല ഗെയിംസില്‍ നാല് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ നേടി ഇന്ത്യന്‍ ഷൂട്ടര്‍മാരും അമ്പെയ്ത്തുകാരും. ഷൂട്ടര്‍മാരായ ഐശ്വരി പ്രതാപ് സിംഗ് തോമര്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍, അര്ജുന് ബാബുത എന്നിവര്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ ടീമിന്റെ സ്വര്‍ണം നേടി.ആതിഥേയരായ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തിലും ഐശ്വരി സ്വര്‍ണം നേടി.ആവേശകരമായ ഷൂട്ട് ഓഫില്‍ യു.എസ്.എയുടെ അലിസ ഗ്രേസ് സ്റ്റര്ഗിലിനെ പിന്തള്ളി അവ്നീത് കൗര്‍ വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത സ്വര്‍ണം നേടി.
പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ സംഗംപ്രീത് ബിസ്ലയും അമന് സൈനിയും യഥാക്രമം സ്വര്‍ണവും വെങ്കലവും നേടി. ഇന്ത്യ 17 മെഡലുകളും ഒമ്പത് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടി ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്താണ്. 21 മെഡലുകളുമായി ആതിഥേയരായ ചൈനയാണ് ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: