Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ചെമ്മണിയോട് ബ്ലോക്ക് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ ചൂടിലേക്ക്

നിലവില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന സജീഷ് കെ. മാരാറാണ് ബിജെപി സ്ഥാനാര്‍ത്ഥി. കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന മേലാറ്റൂരിലെ റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണം, പ്ലാറ്റ് ഫോം നീളം കൂട്ടല്‍ തുടങ്ങിയ ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് ഒടുവില്‍ അത് യാഥാര്‍ഥ്യമാക്കിയതിന് പിന്നില്‍ സജീഷാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 02:28 pm IST
in Malappuram

മേലാറ്റൂര്‍: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് തീയ്യതി അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ ചൂടിലേക്ക്. ആഗസ്റ്റ് 10നാണ് തെരഞ്ഞെടുപ്പ്. നിലവില്‍ നാല് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ബിജെപിയുടെ സജീഷ് കെ മാരാര്‍, മുസ്ലിം ലീഗിന്റെ യു.ടി. മുന്‍ഷീര്‍, ഇടതുമുന്നണിയുടെ പുളിയക്കാട്ടില്‍ അന്‍വര്‍, സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ അനീസ് കൊല്ലാരന്‍ എന്നിവരാണ് മാറ്റുരയ്‌ക്കുന്നത്. മേലാറ്റൂര്‍ പഞ്ചായത്തിലെ എടയറ്റൂര്‍, ഐലക്കര, വേങ്ങൂര്‍, വളയപുറം, കൊടക്കാടഞ്ചേരി, ചെമ്മാണിയോട്, കാട്ടുചിറ, കീഴാറ്റൂര്‍ പഞ്ചായത്തിലെ കാര്യമാട്, ആനപ്പാംകുഴി എന്നീ ഒന്‍പത് വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ചെമ്മാണിയോട് ഡിവിഷന്‍. നിലവില്‍ യുഡിഎഫ് ബ്ലോക്ക് മെമ്പറായിരുന്ന പാലത്തിങ്ങല്‍ ഉസ്മാന്‍ മരണപ്പെട്ട ഒഴിവിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡിവിഷന്‍ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ഷീര്‍ രംഗത്ത് ഇറങ്ങുന്നത്. യുവ വോട്ടര്‍മാരെ സ്വാധീനിക്കാനാവുമെന്ന വിലയിരുത്തലാലാണ് 36 കാരനായ മുന്‍ഷീറിന് നറുക്ക് വീണത്. സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയുള്ളവരെ തഴഞ്ഞെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതോടൊപ്പം തന്നെ പടലപ്പിണക്കങ്ങളും കുറവല്ല. കഴിഞ്ഞപ്രാവിശ്യം നാമനിര്‍ദേശ പത്രിക തള്ളിയ മുജീബ് റഹ്‌മാന്റെ പേര് ഇക്കുറി പരിഗണിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഇതെല്ലാം അതിജീവിച്ചാല്‍ മാത്രമെ ലീഗിന് ബ്ലോക്ക് നിലനിര്‍ത്താനാവു.

അട്ടിമറി പ്രതീക്ഷിച്ച് ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയേയാണ് മത്സരത്തിന് ഇറക്കിയിരിക്കുന്നത്. പുതുമുഖമായ 47 കാരനായ പുളിയക്കാട്ടില്‍ അന്‍വറാണ് ഇടത് സ്ഥാനാര്‍ത്ഥി. സ്വന്തം ചിഹ്നത്തിലല്ലാതെ അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമാണുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയിലും പാര്‍ട്ടിക്കാരായവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും അതൊന്നും നേതൃത്വം അംഗീകരിച്ചില്ല. അന്‍വറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കുടയാണ്.

നിലവില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന സജീഷ് കെ. മാരാറാണ് ബിജെപി സ്ഥാനാര്‍ത്ഥി. കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന മേലാറ്റൂരിലെ റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണം, പ്ലാറ്റ് ഫോം നീളം കൂട്ടല്‍ തുടങ്ങിയ ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് ഒടുവില്‍ അത് യാഥാര്‍ഥ്യമാക്കിയതിന് പിന്നില്‍ സജീഷാണ്.   ആദ്യമായാണ് ബ്ലോക്കില്‍ മത്സരിക്കുന്നതെങ്കിലും വാര്‍ഡ് തലങ്ങളില്‍ മത്സരിച്ച പരിചയസമ്പത്തുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള നിരവധി വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ചെമ്മാണിയോട് ബ്ലോക്ക്. മത്സരരംഗത്തുള്ള മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും വിഭിന്നമായി ഒറ്റക്കെട്ടായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നത് ശ്രദ്ധേയം.

കഴിഞ്ഞ തവണ അഞ്ചുസ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. യുഡിഎഫിന്റെ പാലത്തിങ്ങല്‍ ഉസ്മാന്‍, ഇടത് മുന്നണിയുടെ ഇ. ഷിജില്‍, ബിജെപിയുടെ അരിമ്പൂത്ത് രാജേഷ്, എസ്ഡിപിഐയുടെ കബീര്‍ മേലാറ്റൂര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പാലത്തിങ്ങല്‍ അബൂബക്കര്‍ എന്നിവരായിരുന്നു. യുഡിഎഫിന്റെ മുജീബ് റഹ്‌മാന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെ തുടര്‍ന്ന്  ഡെമ്മി സ്ഥാനാര്‍ത്ഥിയായ ഉസ്മാന്‍ ഒര്‍ജിനല്‍ സ്ഥാനാര്‍ത്ഥിയാകുകയും തെരഞ്ഞെടുപ്പില്‍ വിജയിക്കുയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 5144  വോട്ടും, ഇടതുമുന്നണിക്ക് 3532 വോട്ടും, ബിജെപിക്ക് 631 വോട്ടും, എസ്ഡിപിഐക്ക് 346 വോട്ടും, സ്വതന്ത്രനായി മത്സരിച്ച അബൂബക്കറിന് 1359 വോട്ടും ലഭിച്ചു. 1612 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി. ഉസ്മാന്‍ കഴിഞ്ഞ പ്രാവിശ്യം വിജയിച്ചത്. ഇത്തവണ എസ്ഡിപിഐ മത്സര രംഗത്തില്ല. നിലവില്‍ ഒന്‍പത് വാര്‍ഡുകളില്‍ നിന്നായി 14,386 പേരാണ് നിലവിലെ വോട്ടര്‍ പട്ടികയിലുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയും ഇടത് വലത് മുന്നണികളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടിയും ബിജെപിയും ചുവടുറപ്പിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ അതി ശക്തമായ ത്രികോണ മത്സരത്തിനാണ് ചെമ്മാണിയോട് ബ്ലോക്ക് ഉപ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.

Tags: electionmalappuramcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.