ചങ്ങനാശേരി: കുണ്ടും കുഴിയും വെള്ളക്കെട്ടും ഇല്ലാത്ത റോഡിലൂടെയുള്ള സഞ്ചാരം ഇനിയും അകലെ. ഓഫ് റോഡിന് സമാനമായി തുരുത്തി മുളയ്ക്കാതുരുത്തി-വാലടി റോഡ്. റോഡില്‍ വള്ളം ഇറക്കേണ്ട സ്ഥിതിയാണിപ്പോള്‍. പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പ്രധാന സഞ്ചാരപാതയാണ് തുരുത്തി മുളയ്‌ക്കാംതുരുത്തി റോഡ്. ഈ റോഡിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ യാത്രയ്‌ക്കായി മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ്. നല്ല റോഡിലൂടെയുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെ മാത്രം ഒതുങ്ങുന്നില്ല ദുരിതം. മുളയ്‌ക്കാംതുരുത്തി മുതല്‍ വാലടി വരെയുള്ള ഭാഗത്ത് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് കെണിയൊരുക്കി യാത്രക്കാരെ കാത്തിരിക്കുന്നത്. ഈ ഭാഗത്ത് പാടശേഖരങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. വാലടി, കിടങ്ങറ ഭാഗത്തും ശക്തമായ മഴയില്‍ റോഡില്‍ പലയിടങ്ങളിലായി വെള്ളക്കെട്ടും രൂപപ്പെട്ട നിലയിലാണ്. ഭാരവാഹനങ്ങള്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്നതും റോഡ് തകര്‍ച്ചയ്‌ക്കും കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
താല്‍ക്കാലിക ടാറിങ് നിലച്ചു; നിര്‍മാണം പ്രവര്‍ത്തനം എങ്ങുമെത്തിയില്ല
തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെയുള്ള ഭാഗം താല്‍ക്കാലികമായി ഒരു ലെയര്‍ ടാറിങ് നടത്തി യാത്രാദുരിതം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ച്ചില്‍ താല്‍ക്കാലിക ടാറിങ് നടത്തി. ഇതോടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി വീഴും കുഴികള്‍ രൂപപ്പെട്ടത്. മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഈ റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെറുതും വലുതുമായ കുഴികളില്‍ വലിയ രൂപത്തിലുള്ള വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്.
തുരുത്തി വീയപുരം റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിക്കുന്ന ജോലികള്‍ രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ചിരുന്നു. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സമയപരിധി അവസാനിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തമനം എങ്ങുമെത്തിയില്ല. ഇതിനിടെ കരാറുകാരന് വിടുതല്‍ നോട്ടീസും നല്കി. പല ഭാഗങ്ങളിലും മെറ്റല്‍ നിരത്തിയും നേരത്തെ ഉണ്ടായിരുന്ന ടാറിങ് ഇളക്കിയും ഇട്ടിരുന്നതിനാല്‍ റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമായി. വേനലില്‍ പൊടിശല്യവും മഴക്കാലത്ത് വെള്ളക്കെട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: