രാമപുരം: രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് തീര്‍ഥാടക പ്രവാഹം. ആയിരക്കണക്കിന് തീര്‍ഥാടകരാണ് നാലമ്പല ദര്‍ശനത്തിനായി ഇവിടേയ്ക്ക് എത്തുന്നത്. നിയന്ത്രണാതീതമായ തിരക്കാണ് നാലമ്പലങ്ങളില്‍പ്പെട്ട രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്നത്.
പുലര്‍ച്ചെ അഞ്ചിന് നടതുറക്കുമ്പോള്‍ തന്നെ നടപ്പന്തല്‍ നിറഞ്ഞ് ഭക്തജനങ്ങളുടെ നീണ്ട നിരയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് ക്ഷേത്രങ്ങളിലേയ്ക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ രാവിലെ ഒന്‍പതോടെ കൂടപ്പുലം റോഡില്‍ പുല്‍പ്രമുക്ക് വരെയും രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളുടെ നീണ്ടനിരയായി.
പോലീസ് അതുവഴി വന്ന വാഹനങ്ങള്‍ ആര്. രാമസ്വാമി പരമേശ്വര്‍ റോഡിലൂടെ തിരിച്ച് വിട്ടതിനാല്‍ ഗതാഗത തടസം ഒഴിവായി. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും, മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയാണ് ഭക്തജനങ്ങള്‍ മടങ്ങുന്നത്.
സേവാഭാരതിയുടെ നേതൃത്വത്തില്‍ നാല് ക്ഷേത്രങ്ങളിലും ഔഷധ വെള്ളം വിതരണം നടക്കുന്നുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാവിധ സാഹയവും നല്കുവാന് പ്രസിഡന്റ് എം.പി. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ നാല് ക്ഷേത്രങ്ങളിലും സന്നിഹിതരായിരുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ വന്‍തിരക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: