തിരുവനന്തപുരം: മണിപ്പൂരിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് കുത്തിത്തിരിപ്പുകാര്‍ക്ക് മറുപടിയായി മണിപ്പൂര്‍ സിപിഎം സെക്രട്ടറിയുടെ വിശദീകരണം. മണിപ്പൂരില്‍ നടക്കുന്നത് മതത്തിന്റെ പേരിലുള്ള കലാപമല്ലന്നും മെയ്‌തെയ് വിഭാഗങ്ങള്‍ ക്രിസ്താനികള്‍ക്കെതിരാണെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമം നടന്നു വരുന്നതായും സംസ്ഥാന സെക്രട്ടറി ക്ഷത്രിമയും സാന്റാ വ്യക്തമാക്കി.
‘നൂറുകണക്കിനു പള്ളികള്‍ തകര്‍ക്കപ്പെട്ടു. എങ്കിലും മണിപ്പൂര്‍ കലാപത്തിന്റെ അടിസ്ഥാന കാരണം മതമല്ല. നാഗാ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ ആക്രമണമുണ്ടായിട്ടില്ല. സംവരണ വിഷയത്തിലാണ് കലാപം ഉണ്ടായത്’ മെയ്‌തെയ് വിഭാഗക്കാരന്‍ കൂടിയായ ക്ഷത്രിമയും സാന്റാ പറഞ്ഞു.
ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവില്‍ നടക്കുന്നതെന്ന് വ്യക്തമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങള്‍ സംഘടിതമായി ആക്രമിച്ചു തകര്‍ക്കപ്പെടുന്ന നിലയാണെന്നും പിണറായി പറഞ്ഞു. ചുവടുപിടിച്ച് പാര്‍ട്ടി നേതാക്കളും അണികളും അത് ഏറ്റുപാടി. ആര്‍എസ്എസ് ആണ് കലാപത്തിനു പിന്നിലെന്നുപോലും പറഞ്ഞു പരത്തി. സംഘപരിവാറിനെതിരെ കൊലവിളിയുമായി പ്രകടനവും പ്രതിഷേധവും നടത്തി. അതിനൊക്കെയുള്ള കൃത്യമായ മറുപടിയാണ് സിപിഎം മണിപ്പൂര്‍ സംസ്ഥാന സെക്രട്ടറി നല്‍കിയിരിക്കുന്നത്.
കലാപത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു കൂടി ക്ഷത്രിമയും സാന്റാ പറയുമ്പോള്‍ അത് ബിജെപിയുടെ ആരോപണം ശരിവെയ്‌ക്കുക കൂടിയാണ്.
മെയ് മൂന്നിന് കുക്കി വിഭാഗം അക്രമം നടത്തിയപ്പോള്‍ കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലന്നും സാന്റാ കുറ്റപ്പെടുത്തി. ‘ആദ്യദിനം കുക്കികലാപകാരികളെ പൊലീസ് തുരത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ വഷളാവില്ലായിരുന്നു.മ്യാന്‍മറില്‍ നിന്നുള്ള കുക്കി അഭയാര്‍ഥികളോട് സര്‍ക്കാര്‍ മോശമായി പെരുമാറിയതിനാലാണ് അവര്‍ തോക്കുമായി വരാന്‍ തുടങ്ങിയത്. തിരഞ്ഞെടുപ്പില്‍ കുക്കികളുടെ സഹായം തേടിയവരാണു കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍. പണം നല്‍കി കുക്കി തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചതു ബിജെപി ആണ്. ബിജെപി സ്ഥാനാര്‍ത്ഥികളാണ് കുക്കി മേഖലയില്‍ ജയിച്ചത്’ എന്നാണ് സിപിഎം സെക്രട്ടറിയുടെ ആരോപണം. ഗോത്രവിഭാഗങ്ങളായ കുക്കികള്‍ക്കെതിരാണ് ബിജെപി എന്ന ആരോപണത്തിന്റെ മുന ഒടിക്കുന്നതാണ് സിപിഎം സെക്രട്ടറിയുടെ ആരോപണം.
മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു -ക്രിസ്ത്യന്‍ കലാപമാണ് എന്നുള്ള പ്രചാരമാണ് കേരളത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ഇസ്‌ലാമിസ്റ്റ് കൂട്ടുകെട്ടായിരുന്നു പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സംഘപരിവാര്‍ അജണ്ടയാണെന്നും ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്ന് എന്നും കയറ്റിപ്പറഞ്ഞു. പിണറായിക്കൊപ്പം പോളിറ്റ്ബ്യൂറോയില്‍ ഇരിക്കുന്ന സുഭാഷണി അലി അവിടെയും നിന്നില്ല, ആര്‍എസ് എസ് വേഷത്തിന്‍ നില്‍ക്കുന്ന രണ്ടു പേരുടെ ചിത്രമിട്ട് ഇവരാണ് മണിപ്പൂരിലെ ബലാല്‍സംഗക്കാര്‍ എന്നെഴുതി. പിന്നീട് മാപ്പിരന്ന് തടിതപ്പി
സിപിഎമ്മിനു ‘കടി’യുണ്ടാകുന്നതിന് കാരണമുണ്ട്. നോര്‍ത്ത് ഈസ്റ്റില്‍ അവരുടെ ഒരു തട്ടകകമായിരുന്നു മണിപ്പൂര്‍. അവിടുത്തെ ആകയുള്ള രണ്ടു സീറ്റില്‍നിന്നും സിപിഐ അംഗങ്ങള്‍ ലോകസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടു മുന്‍പ് സി പിഎമ്മിന് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. സിപിഐക്ക് 8 നിയമസഭാ സീറ്റ് വരെ വിജയിക്കാന്‍ കഴിഞ്ഞിരുന്നു. അവിടെ ബിജെപിയുടെ താമര വിരിയുന്നത് എങ്ങനെ രാഷ്‌ട്രീയമായി സഹിക്കും. അതോടൊപ്പം ഏക തുരുത്തായ കേരളത്തിലും െ്രെകസ്തവര്‍ ബിജപിയോട് ചായുന്ന തോന്നല്‍. അതിനു തടയിടാന്‍ കിട്ടിയ പിടിവള്ളിയാണ് മണിപ്പൂര്‍ എന്ന ചിന്തയില്‍ രണ്ടും കല്പിച്ച് ചാടിയിറങ്ങിയിരിക്കുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. ഒപ്പം ഓരിയിടാന്‍ കുന്തിരിക്കം കയ്യില്‍ കരുതണമെന്ന് ഉപദേശിച്ചവരും ഉണ്ട്.ഓശാന പാടന്‍ നിലപാടില്ലാത്ത കോണ്‍ഗ്രസും
അത്തരക്കാര്‍ക്കുള്ള ശരിയായ മറുപടിയാണ് മണിപ്പൂര്‍ സിപിഎം സെക്രട്ടറി നല്‍കിയിരിക്കുന്നത്.
മുംബൈ ആര്‍ച്ച് ബിഷപ്പ് ഓസ്വാള്‍ കാര്‍ഡിനല്‍ ഗ്രാഷ്യസും മണിപ്പൂരിലേത് മത സംഘര്‍ഷമല്ലന്ന് വ്യക്തമാക്കി രംഗത്തു വന്നിരുന്നു.’മണിപ്പൂരില്‍ നടക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല. ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ശത്രുതയില്‍ നിന്നുടലെടുത്ത ഹീനമായ കലാപമാണ്. പുതുതായി പാസാക്കിയ ചില നിയമങ്ങള്‍ കാരണം അത് അക്രമത്തിലേക്ക് പൊട്ടിത്തെറിച്ചു. നമ്മുടെ രാജ്യമായ ഇന്ത്യയില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു. സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നുണ്ട്.സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഒന്നും ചെയ്യരുത്. ഐക്യവും സമാധാനവും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ തുടരണം’ എന്നായിരുന്നു കര്‍ദിനാള്‍ പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: