Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അതിനീചരായ അതിഥികള്‍

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ക്രമാതീതമായ ഉപയോഗമാണ് കേരളത്തില്‍ സമീപകാലത്ത് നടന്ന പല കുറ്റകൃത്യങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുള്ളത്. ലഹരിയുടെ പിടിയിലമരുമ്പോള്‍ ഉള്ളിലെ ചെകുത്താന്‍ പുറത്തുചാടുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു ശതമാനം കടുത്ത മദ്യപാനികളും വന്‍തോതില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുമാണ്. ഇത് സുലഭമായി ലഭിക്കുന്ന ഒരു സ്ഥിതിവിശേഷവും സംസ്ഥാനത്തുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 31, 2023, 06:00 am IST
in Editorial

ആലുവയില്‍ അഞ്ചു വയസ്സു മാത്രം പ്രായമുള്ള  ഒരു പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പൈശാചിക സംഭവത്തെ അപലപിക്കാന്‍ വാക്കുകളില്ല. മൂന്നു വര്‍ഷമായി ആലുവയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതിമാരുടെ മകളെയാണ് അഞ്ച് ദിവസം മുന്‍പുമാത്രം ഇവിടെ ജോലിക്കെത്തിയ ബീഹാര്‍ സ്വദേശി കടത്തിക്കൊണ്ടുപോയത്. കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും മകള്‍ എന്നെന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞുവെന്ന വിവരമാണ് ആ കുടുംബത്തെ തേടിയെത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് കുട്ടിയെ മിഠായിയും ജ്യൂസും മറ്റുമൊക്കെ വാങ്ങിക്കൊടുത്ത് കടത്തിക്കൊണ്ടുപോയത്. നാല് മണിയോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിയെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആലുവ മാര്‍ക്കറ്റില്‍വച്ച് കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടവരുണ്ട്. ചോദിച്ചപ്പോള്‍ തന്റെ കുട്ടിയാണെന്നും, മദ്യപിക്കാന്‍ പോവുകയാണെന്നുമായിരുന്നു മറുപടി നല്‍കിയത്. വെള്ളിയാഴ്ച രാത്രി ആലുവ നഗരത്തിലെ പറവൂര്‍ കവലയില്‍നിന്ന് മദ്യലഹരിയില്‍ പ്രതി പോലീസിന്റെ പിടിയിലാവുകയായിരുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീടുള്ള ചോദ്യംചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയ കാര്യം പ്രതി സമ്മതിക്കുകയായിരുന്നു. മാര്‍ക്കറ്റില്‍വച്ചും കടയില്‍വച്ചും കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടവര്‍ അല്‍പ്പം ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ അതിദാരുണമായ ഈ സംഭവം ഒഴിവാക്കാന്‍  കഴിയുമായിരുന്നു എന്നു വിശ്വസിക്കാം.

സംഭവത്തെത്തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് പോലീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അടിയന്തരമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഇക്കാര്യത്തില്‍ പോലീസിന് അലംഭാവമുണ്ടായി. അരുതാത്തത് സംഭവിച്ചതിനുശേഷം ‘മകളേ മാപ്പ്’ എന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പോലീസ് ജനങ്ങളുടെ മുമ്പില്‍ കുറ്റക്കാരായി നില്‍ക്കുകയാണ്. മൃഗങ്ങള്‍പോലും അറയ്‌ക്കുന്ന വിധത്തില്‍ ഹീനമായ കുറ്റകൃത്യം ചെയ്തത് അസ്ഫാഖ് എന്ന് പേരുള്ള ഒരു ഇതരസംസ്ഥാന തൊഴിലാളിയാണ്. കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങളില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗം തൊഴിലാളികള്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും ഉപജീവനമാര്‍ഗം തേടി വരുന്നവരുമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഒരു വിഭാഗം കൊടും ക്രിമിനലുകളാണ്. ഇവര്‍ യഥാര്‍ത്ഥത്തില്‍ ഏത് സംസ്ഥാനക്കാരാണ് എന്നതുപോലും വ്യക്തമല്ല. ചോദിക്കുമ്പോള്‍ അസം, ബംഗാള്‍ എന്നൊക്കെ പറയുമെങ്കിലും രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ളവരും ഇക്കൂട്ടരിലുണ്ട്. വ്യാജ ആധാര്‍ കാര്‍ഡുമായി എത്തുന്നവരുമുണ്ട്. അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഇവരെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും അധികൃതരുടെ കൈവശമില്ല. ഇവര്‍ 35 ലക്ഷത്തോളം വരും എന്ന കണക്കുതന്നെ തെറ്റാണ്. അതിന്റെ ഇരട്ടിയോ അതിലധികമോ വരും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് പഞ്ചായത്തുകളിലോ പോലീസ് സ്‌റ്റേഷനുകളിലോ രജിസ്റ്റര്‍ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെയൊരു ശ്രമം നടത്തിയാല്‍തന്നെ ക്രിമിനല്‍ സ്വഭാവമുള്ള പലരെയും തിരിച്ചറിയാന്‍ സാധിക്കും. ഇതു ചെയ്യുന്നതില്‍ മതം ഒരു ഘടകമല്ലെങ്കിലും മതേതരത്വത്തിന് വിരുദ്ധമാവുമെന്ന വിചിത്ര മനോഭാവമാണ് ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കും ഇന്നലെ ഭരിച്ചവര്‍ക്കും ഉള്ളത്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ക്രമാതീതമായ ഉപയോഗമാണ് കേരളത്തില്‍ സമീപകാലത്ത് നടന്ന പല കുറ്റകൃത്യങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുള്ളത്. ലഹരിയുടെ പിടിയിലമരുമ്പോള്‍ ഉള്ളിലെ ചെകുത്താന്‍ പുറത്തുചാടുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു ശതമാനം കടുത്ത മദ്യപാനികളും വന്‍തോതില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുമാണ്. ഇത് സുലഭമായി ലഭിക്കുന്ന ഒരു സ്ഥിതിവിശേഷവും സംസ്ഥാനത്തുണ്ട്. പോഷകാഹാരം എന്നു ബ്രാന്‍ഡ് ചെയ്ത് സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഒഴുക്കാനാണല്ലോ ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം. ഇത് സ്വാഭാവികമായും കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയര്‍ത്തും. ലഹരിക്ക് അടിമപ്പെട്ട് അരങ്ങേറുന്ന നിരവധി കുറ്റകൃത്യങ്ങളില്‍ ചിലതു മാത്രമാണ് പുറത്തറിയുന്നത്. ഇതിലൊന്നാണ് ആലുവയിലെ പിഞ്ചുകുഞ്ഞിന്റെ ദാരുണ മരണം. ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളില്‍ പലരും കടുത്ത കുറ്റവാളികളാണ്. ജയില്‍വാസവും തടവുശിക്ഷയുമൊന്നും ഇവര്‍ക്കൊരു പ്രശ്‌നമല്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പേ ഇവരില്‍ ചിലരെയെങ്കിലും തിരിച്ചറിയാന്‍ നേരത്തെ സൂചിപ്പിച്ച രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലൂടെ കഴിയും. വോട്ടുബാങ്ക് രാഷ്‌ട്രീയത്തെ ബാധിക്കും എന്നതുകൊണ്ട് ഇതു ചെയ്യാതിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ഇതരസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂര്‍ പോലുള്ള പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക് അരക്ഷിതരായി കഴിഞ്ഞുകൂടേണ്ട സ്ഥിതി സംജാതമായിരിക്കുന്നു. കൊവിഡ്കാലത്ത് നിയമസംവിധാനങ്ങളെ വകവയ്‌ക്കാതെ കോട്ടയം ജില്ലയിലും മറ്റും ഇക്കൂട്ടര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്ത് അതിക്രമവും കാണിക്കാനുള്ള ലൈസന്‍സായി അതിഥിതൊഴിലാളി എന്ന വിശേഷണം മാറരുത്.

Tags: keraladeathkochiആലുവ കൊലപാതകംPICK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

പുതിയ വാര്‍ത്തകള്‍

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.