മുംബൈ: അനസ്‌തേഷ്യോളജിസ്റ്റായ, ഐഎസ് ഭീകരന്‍ ഡോ. അദ്‌നാന്‍ അലിയെ (43) എന്‍ഐഎ പൂനെയില്‍ നിന്ന് അറസ്റ്റു ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സുസ്ഥിരതയ്‌ക്കും ഭീഷണി സൃഷ്ടിക്കാനും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാനും ഇയാള്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയെന്ന് എന്‍ഐഎ അറിയിച്ചു.
പൂനെയിലെ കോണ്ട്വയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. റെയ്ഡില്‍, വീട്ടില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ഐഎസുമായി ബന്ധപ്പെട്ട രേഖകളും ലഘു ലേഖകളും പിടിച്ചെടുത്തു. 16 വര്‍ഷമായി അനസ്‌തേഷ്യ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് അദ്‌നാന്‍. 2001-ല്‍ പൂനെയിലെ ബിജെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് നേടിയശേഷം 2006ല്‍ അതേ കോളേജില്‍ നിന്ന് അനസ്‌തേഷ്യയില്‍ എംഡി നേടി. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യവുമുണ്ട് അദ്‌നാന്. നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐഎസിലേയ്‌ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുക, ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് അദ്‌നാന്‍ പ്രധാനമായും ലക്ഷ്യം വച്ചത്. 2023 ജൂണ്‍ 28 ന് ഡോ. അദ്‌നാനും ഇയാളുടെ സംഘവുമായി ബന്ധമുള്ള മറ്റ് പ്രതികള്‍ക്കും എതിരെ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജൂലൈ 3ന്, തബിഷ് നാസിര്‍ സിദ്ദിഖി, സുബൈര്‍ നൂര്‍ മുഹമ്മദ് ഷെയ്ഖ് എന്ന അബു നുസൈബ, ഷര്‍ജീല്‍ ഷെയ്ഖ്, സുല്‍ഫിക്കര്‍ അലി ബറോദാവാല എന്നിവരെ മുംബൈയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: