കോട്ടയം: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയായ ഫാന്റം പൈലി എന്ന് വിളിക്കുന്ന തിരുവനന്തപുരം മടവൂര്‍ സജ്നമന്‍സില്‍ ഷാജി (41) ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായി.
ഇയാള്‍ കഴിഞ്ഞയാഴ്ച വര്‍ക്കലയിലെ ഒരു കൊലപാതകശ്രമക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഷാജി കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടിമത ബോട്ട് ജെട്ടി ഭാഗത്ത് നിന്നും പിടികൂടുന്നത്. പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതി സാഹസികമായി പിന്തുടര്ന്ന് പോലീസ് പിടികൂടുകയായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷന് എസ്എച്ച്ഒ പ്രശാന്ത് കുമാര്‍ കെ.ആര്, എസ്ഐ സജികുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഷാജിക്ക് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളായി നൂറോളം മോഷണക്കേസുകള്‍ നിലവിലുണ്ട്. പ്രതിയെ വര്‍ക്കല പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: