ലഖ്നൗ : യോഗി ആദിത്യനാഥ് യുപിയില്‍ സൂപ്പര്‍ സ്റ്റാറാവുകയാണ്. യോഗിയുടെ നയങ്ങളില്‍ ആകൃഷ്ടയായി ഒരു സമാജ് വാദി പാര്‍ട്ടി എംഎല്‍എ തന്നെ ബിജെപിയിലേക്ക് വരികയാണ്.
സമാജ് വാദി പാര്‍ട്ടി നേതാവും ഗുണ്ടയുമായ അതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജു പാലിന്റെ ഭാര്യയാണ് ബിജെപിയിലേക്ക് വരുന്നത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ എംഎല്‍എ ആയിരുന്നു രാജു പാല്‍. ഇദ്ദേഹത്തെയാണ് അതിഖ് അഹമ്മദ് വധിച്ചത്. ഇപ്പോള്‍ രാജുപാലിന്റെ ഭാര്യ പൂജ പാല്‍ സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എ ആണ്. ഇവര്‍ ബിജെപിയില്‍ എത്തുന്നതോട് പിന്നാക്കവിഭാഗത്തിനിടയില്‍ ബിജെപി കൂടുതല്‍ ശക്തിപ്പെടും.
രാജു പാല്‍ വധം
രാജുപാല്‍ അതിഖ് അഹമ്മദിന്റെ അനുജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതിന്റെ പക കാരണമാണ് രാജുപാലിനെ കൊലപ്പെടുത്തിയത്. 18 വെടിയുണ്ടകളാണ് രാജുപാലിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത്. പിന്നീട് സിബിഐ അന്വേഷണത്തിലാണ് കൊല നടത്തിയത് അതിഖ് അഹമ്മദാണെന്ന് തെളിഞ്ഞത്. അതിന് തൊട്ട് മുന്‍പ് സമാജ് വാദി പാര്‍ട്ടിയുടെ എംപിയായി അതിഖ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജുപാല്‍ കൊല്ലപ്പെടുന്നതിന് വെറും 11 ദിവസം മുന്‍പാണ് പൂജാപാലിനെ വിവാഹം ചെയ്തിരുന്നത്. രാജുപാല്‍ കൊല്ലപ്പെട്ടതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പൂജാപാല്‍ അലഹബാദ് വെസ്റ്റില്‍ നിന്നും മത്സരിച്ചെങ്കിലും അതിഖ് അഹമ്മദിന്റെ അനുജന്‍ അഷറഫിനോട് പരാജയപ്പെട്ടു. പിന്നീട് 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടപ്പില്‍ ഇതേ സീറ്റില്‍ ബിഎസ് പിയ്‌ക്ക് വേണ്ടി വീണ്ടും മത്സരിച്ചപ്പോള്‍ പൂജാ പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റു. പക്ഷെ 2022ല്‍ പൂജാ പാല്‍ ചാലി മണ്ഡലത്തില്‍ നിന്നും ജയിച്ച് എംഎല്‍എ ആയി.
അതീഖ് അഹമ്മദ് വധം
ഗുണ്ടയായ അതീഖ് അഹമ്മദ് ഈയിടെ യുപിയില്‍ മൂന്ന് യുവാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ജേണലിസ്റ്റുകളെപ്പോലെ പൊലീസുകാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയാണ് ഇവര്‍ അതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയത്. നിരവധി പിടിച്ചുപറിക്കേസുകള്‍, കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍, തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവയില്‍ പ്രതിയാണ് അതീഖ് അഹമ്മദ്. അദ്ദേഹത്തിന്റെ കൗമാരക്കാരനായ മകനെയും ശത്രുക്കള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
സമാജ് വാദി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി
സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ശക്തയായ മറ്റൊരു എംഎല്‍എ കൂടി പോവുകയാണ്. വൈകാതെ പൂജാ പാലിന് പിന്നാലെ മറ്റൊരു സമാജ് വാദി എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നേയ്‌ക്കുമെന്ന് കരുതുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ദിനം പ്രതി ദുര്‍ബലമാവുകയാണ്.
ബിജെപിയിൽ ചേരുന്നതിന് മുമ്പ് പൂജാ പാൽ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത് . അടുത്ത തെരഞ്ഞെടുപ്പില്‍ സരതുവില്‍ നിന്നോ പ്രയാഗ്‌രാജിൽ നിന്നോ പൂജാപാലിനെ ബിജെപിയുടെ സ്ഥാനാർത്ഥിയാക്കിയേക്കും.
കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി യുപിയില്‍ ശക്തിപ്പെടുകയാണ്. നേരത്തെ മുൻ എംഎൽഎ ദാരാ സിംഗ് ബിജെപിയിൽ ചേർന്നിരുന്നു. 2022ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഓംപ്രകാശ് രാജ്ഭറും എൻഡിഎയിൽ ചേർന്നു. ഒരാഴ്ച മുമ്പ് സമാജ്‌വാദി പാർട്ടിയിലെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: