ന്യൂദല്‍ഹി: കഴിഞ്ഞ 432 ദിവസമായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഒരു രൂപ മാറ്റമില്ലാതെ തുടരുകയാണെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ റിഷി ഭാഗ്രി ട്വിറ്റ് ചെയ്തു. ട്വിറ്ററില്‍ (ഇപ്പോള്‍ എക്സ്) 3,37000 ഫോളോവേഴ്സ് ഉള്ള റിഷി ഭാഗ്രി ഒരു സാധാരണ നികുതി നല്കുന്ന ഇന്ത്യക്കാരന് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. എണ്ണ സ്വന്തമായി ഉല്പാദിപ്പിക്കാത്ത രാജ്യങ്ങളില്‍ ഇക്കാലയളവില്‍ 40 മുതല്‍ 70 ശതമാനം വരെ വര്ധനവുണ്ടായപ്പോഴാണിത്.
ഇതിന് മോദിയുടെ രാജ്യതന്ത്രജ്ഞതയെ നമിക്കുമോ? ഉക്രൈന്-റഷ്യ യുദ്ധകാലത്ത് ഇന്ത്യ റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ എണ്ണവാങ്ങി സൂക്ഷിച്ചതാണ് ഇതിന് കാരണം. ഒരു ഘട്ടത്തില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയേക്കാള്‍ കൂടുതലായിരുന്നു ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി.
നയതന്ത്രത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചാണ് മോദി സര്‍ക്കാര്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി സാധ്യമാക്കിയത്. അതേ സമയം അമേരിക്കയുടെ വെറുപ്പിനോ ഉപരോധത്തിനോ പാത്രമാകാതെ ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഇന്ത്യയുടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ പലരും ചോദ്യം ചെയ്തപ്പോള്‍, റഷ്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ എത്രയോ കുറവാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് എന്ന തന്ത്രപരമായി പ്രാധാന്യമുള്ള മറുപടിയായിരുന്നു ഇന്ത്യ നല്‍കിയത്. അത് അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ബോധ്യമാവുകയും ചെയ്തതിനാല്‍ ഇന്ത്യയോട് അവര്‍ക്ക് വെറുപ്പും ഉണ്ടായില്ല. ഈ വാദമുഖം അണുവിട തെറ്റാതെ അവതരിപ്പിച്ചതിന് നമ്മുടെ വിദേശകാര്യമന്ത്രി ജയശങ്കറെയും അഭിനന്ദിക്കണം.
അതേ സമയം ഇന്ത്യ റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ കോണ്‍ഗ്രസും മോദി വിരുദ്ധ മാധ്യമങ്ങളായ ഹിന്ദു ദിനപത്രം ഉള്‍പ്പെടെ നിരന്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അവരുടെ നയവുമായി മുന്നോട്ട് പോയി. സ്വന്തം രാജ്യത്തിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള നയതന്ത്രമാണ് യഥാര്‍ത്ഥ നയതന്ത്രമെന്ന് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: