ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്യുന്ന ”അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാല് മുതല്‍ കേരള, തമിഴ് നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്യുന്നു. ഇതിനകം സത്യം ഓഡിയോസിലൂടെ പുറത്തിറങ്ങിയ നാല് ഗാനങ്ങളും ഹിറ്റിലേക്ക് പോകുന്നതിന്റെ ആത്മവിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
പണ്ഡിറ്റ് രമേശ് നാരായണ്‍ സംഗീതം നല്കി വിനോദ് വൈശാഖി രചിച്ച് വിനീത് ശ്രീനിവാസന് ആലപിച്ച ‘നോക്കി നോക്കി നില്‍ക്കെ എന്ന ഗാനം ഇതിനകം ആസ്വാദകര്‍ ഏറെറടുത്ത് കഴിഞ്ഞു. ‘മാനാഞ്ചിറ മൈതാനത്ത് വെയില് ചാരും നേരത്ത്’ എന്ന ഗാനം സിയാവുല്‍ ഹഖ് പാടി നഫ്!ല സാജിദും യാസിര്‍ അഷ്റഫും ഈണമിട്ട് എ.കെ നിസാം രചിച്ച് അയ്യപ്പദാസാണ് ക്വാറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതും ജനഹൃദയങ്ങളില്‍ ചലനമുണ്ടാക്കുന്നുണ്ട്. നടന് കൈലാഷ് സിനിമയില്‍ ആദ്യമായി പാടുന്നതും ‘അനക്ക് എന്തിന്റെ കേടാ’യിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്.
ആട്ടവും പാട്ടവും ഏറെയുണ്ടെങ്കിലും ഈ സിനിമ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥ പറയുന്നു എന്നതാണ് ഹൈലൈറ്റ്. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത വസ്തുതയാണെന്ന പ്രത്യേകതയുമുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമയാണിതെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: