കൊൽക്കത്ത: നഗരത്തിൽ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ യോഗി ആദിത്യനാഥില്‍ നിന്നും ഏതാനും ബുള്‍ഡോസറുകള്‍ വാടകയ്‌ക്കെുക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസിന്റെ പരിഹാസം. കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ, അനധികൃത കയ്യേറ്റം പൊളിച്ചുനീക്കാന്‍ കഴിയാതെ നിസ്സാഹയരായ കൊല്‍ക്കൊത്ത മുനിസിപ്പല്‍ കോര്‍പറേഷനോടാണ് ഹൈക്കോതി ജസ്റ്റിസിന്റെ ഈ ഉപദേശം. ജഡ്ജിയുടെ ഈ നിര്‍ദേശം കോര്‍പറേഷന്‍ ഭരിയ്‌ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനും അടികിട്ടിയത് പോലെയായി.
അനധികൃതമായി സ്ഥലം കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയിൽ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതിൽ ഒരു കേസ് പരിഗണിക്കവേ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ പറഞ്ഞ നിർദ്ദേശമാണ് ഇപ്പോൾ വൈറലാകുന്നത് . അനധികൃതമായ കെട്ടിടങ്ങളും വീടുകളും വിട്ടുവീഴ്ചയില്ലാതെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശൈലി ഇന്ത്യയിലാകെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
മണിക്തല പോലീസ് സ്റ്റേഷൻ പരിധിയിലെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ. ” ഒരു ഭീഷണിയും ഇനി വെച്ചുപൊറുപ്പിക്കില്ല. ഗുണ്ടകളെ ശാസിക്കാൻ എനിക്കറിയാം. ആവശ്യമെങ്കിൽ യോഗി ആദിത്യനാഥിൽ നിന്ന് കുറച്ച് ബുൾഡോസറുകൾ വാടകയ്‌ക്കെടുക്കൂ”- അഭിജിത് ഗംഗോപാധ്യായ പറഞ്ഞു.
“പണ്ടൊക്കെ ഇന്ന് ബംഗാള്‍ ചിന്തിച്ചിരുന്നത് നാളെ ഇന്ത്യ ചിന്തിക്കുമായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. ബംഗാള്‍ ഇന്ന് ക്രിമിനലുകളുടെ കൂത്തരങ്ങായി. അതിന് ഉദാഹരണമാണ് കൊല്‍ക്കത്ത ജഡ്ജിയുടെ വിമര്‍ശനം.” – ബിജെപി നേതാവ് ശിശിര്‍ ബജോരിയ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: