ടോക്യോ: ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ പുറത്ത്.
സെമിഫൈനലില്‍ ലോക 9-ാം നമ്പര്‍ താരവും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനുമായ ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയോടാണ് ലക്ഷ്യ സെന്‍ പരാജയപ്പെട്ടത്. സ്കോര്‍ 21-15, 13-21, 21-16.
പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടു നിന്നു.21കാരനായ സെന്‍ മികച്ച പ്രതിരോധമാണ് കാഴ്ചവച്ചത്.
ആദ്യ ഗെയിമില്‍ തോറ്റതിന് ശേഷം തിരിച്ചടിച്ച് രണ്ടാം സെറ്റ് ലക്ഷ്യ സെന്‍ നേടി. എന്നാല്‍ നിര്‍ണ്ണായകമായ മൂന്നാം സെറ്റ് ക്രിസ്റ്റി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: