പാലക്കാട്: ടി. ശിവദാസമേനോന്റെ സ്മരണയില്‍ ജില്ലാ പബ്ലിക് ലൈബ്രറി വിഭാവനം ചെയ്യുന്ന വയോജന സേവനകേന്ദ്ര പദ്ധതിക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറിയുടെ ദശവത്സരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ കളക്ടറും ലൈബ്രറി ചെയര്‍പേഴ്സണുമായ ഡോ: എസ് .ചിത്ര അധ്യക്ഷത വഹിച്ചു.
പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളും വാര്‍ത്താപത്രിക പ്രകാശനം ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ. നാരായണദാസ്, ഡോ: പി.കെ. രാജശേഖരനു നല്കി നിര്‍വ്വഹിച്ചു. മുണ്ടൂര്‍ സേതുമാധവന്, ജ്യോതിബായ് പരിയാടത്ത്, ടി.ആര്. അജയന്, എ.കെ.ചന്ദ്രന്‍കുട്ടി സംസാരിച്ചു.
‘ചിന്താവിഷ്ടയായ സീത’ വിഷയത്തില്‍ ഡോ:പി.കെ.രാജശേഖരന് പ്രഭാഷണം നടത്തി. ഡോ: സി.പി. ചിത്രഭാനു അധ്യക്ഷത വഹിച്ചു. അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും ഉണ്ടായിരുന്നു. വൈശാഖന്, ടി.കെ. ശങ്കരനാരായണന് പ്രകാശനം ചെയ്തു. ശാന്തി പാട്ടത്തില്‍, എം. ശിവകുമാര്‍, ആര്. ശാന്തകുമാരന്‍, കെ. മോഹന്‍ദാസ്, കണ്ണന് ഇമേജ് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എന്‍. രാധാകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. മനോജ് വീട്ടിക്കാട്, ബി. രാജേന്ദ്രന് നായര്‍, ബിന്ദു പ്രതാപ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: