തൃശൂര്‍ : തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ ഞാറാഴ്ച നടത്താനിരുന്ന പണിമുടക്കില്‍ നിന്നും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി. ജില്ലാ കളക്ടറുമായി നേഴ്സുമാരുടെ സംഘടനാംഗങ്ങള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കൈപ്പറമ്പ് നൈല്‍ ആശുപത്രി ഉടമയ്ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ പണിമുടക്ക് നടത്തുന്നത്.
വ്യാഴാഴ്ചയാണ് നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ എംഡിയായ ഡോ. അലോക് മര്‍ദിച്ചതായി ആരോപണമുയര്‍ന്നത്. ശമ്പളവര്‍ധനവിനായി ലേബര്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ചര്‍ച്ചയ്ക്കിടെ ഡോക്ടര്‍ പുറത്തേക്ക് പോകാന്‍ ശ്രമിക്കുകയും ഗര്‍ഭിണിയായ നേഴ്സിനെ ഉള്‍പ്പടെ ഇയാള്‍ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം.
സംഭവത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ നഴ്സ് ഉള്‍പ്പെടെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിഷയത്തില്‍ ആശുപത്രി എം ഡി ഡോ.അലോഗിനെതിരെ കര്‍ശന നടപടിവേണം എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. ഇന്ന് സമ്പൂര്‍ണ്ണ പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത് എങ്കിലും കളക്ടര്‍ ഇടപെട്ട് ചര്‍ച്ചയ്ക്ക് സാധ്യത ഒരുങ്ങിയതോടെ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: