ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൂന്നു വീടുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച രാവിലെയാണ് സംഭവം. വന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് മരിച്ചതെന്ന് കൃഷ്ണഗിരി കളക്ടര്‍ പറഞ്ഞു. പൊട്ടിത്തെറിയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി. ജനവാസ മേഖലയിലാണ് സ്വകാര്യ വ്യക്തിയുടെ പടക്ക ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. റോഡിലൂടെ പോയ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അരക്കിലോമീറ്റർ ചുറ്റളവിൽ പുക നി റഞ്ഞിരിക്കുന്നതിനാൾ കൂടുതൽ പേർ അപകടത്തിൽപ്പെട്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. കഴിഞ്ഞ ചൊവ്വാഴ്ച തമിഴ്‌നാട് വിരുതനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: