ആളൂര്‍: യുവമോര്‍ച്ചയെ വെല്ലുവിളിക്കാന്‍ തുനിഞ്ഞ പി. ജയരാജന് സ്വന്തം ഭൂതകാലം ഓര്‍ക്കുന്നത് നല്ലതാണെന്ന് ബിജെപി. കോടതിയെയും പോലീസിനെയും കാണുമ്പോള്‍ നെഞ്ച് വേദന അഭിനയിച്ച് ആശുപത്രി തിണ്ണകള്‍ കയറിയിറങ്ങിയ ജയരാജന് വെല്ലുവിളിക്കുമ്പോള്‍ അത് തനിക്ക് പോന്നവരോട് മതിയെന്ന് ബിജെപി ജില്ലാ സെക്രട്ടറി ലോജനന്‍ അമ്പാട്ട് വ്യക്തമാക്കി.
പാര്‍ട്ടി ഗ്രാമങ്ങളെന്ന് സിപിഎം ഹുങ്ക് പറഞ്ഞ പല സ്ഥലത്തും ചെങ്കൊടി മാറി കാവി പതാക ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് കണ്ടാല്‍ സാക്ഷാല്‍ പിണറായിക്കെതിരെയും വിരല്‍ചൂണ്ടുമെന്നും ജയരാജന്റെ കൊലവിളി പ്രസംഗത്തിനെതിരെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അഞ്ജിത സുധി അധ്യക്ഷത വഹിച്ചു. ആളൂര്‍ മണ്ഡലം വൈസ് പ്രസി. അഖില്‍ സ്വാഗതവും സെക്രട്ടറി നവീന്‍ നന്ദിയും പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി കവിത ബിജു, ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് എ. വി. മണ്ഡലം സെക്രട്ടറി രഞ്ജിത്ത് കെ. ആര്., യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ധീരജ് വേദ, ബിജെപി ജില്ലാ കമ്മിറ്റി അംഗം അഖിലാഷ് വിശ്വനാഥന്, സരീഷ്, സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: