ടോക്കിയോ : ജപ്പാന് ഓപ്പണ്‍ 2023 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ താരം എച്ച്എസ് പ്രണോയ്ക്ക് പരാജയം. ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്‍സനോട് 21-19, 18-21, 8-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 21-19 എന്ന സ്കോറിന് ആദ്യ ഗെയിം പ്രണോയ് ജയിച്ചു. രണ്ടാം ഗെയിമില്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ച പ്രണോയ് തുടക്കത്തില്‍ ലീഡ് നിലനിര്‍ത്തി. എന്നാല്‍ രണ്ടാം ഗെയിം 21-18 ന് വിക്ടര്‍ അക്സെല്സ് ജയിച്ചു.
നിര്‍ണായകമായ മൂന്നാം ഗെയിമില്‍ അക്സല്‍സണ്‍ ആധിപത്യം നിലനിര്‍ത്തി. ഇതിനിടെ പ്രാണോയ്ക്ക് തിരിച്ചുവരവിനുള്ള സാധ്യത കുറവായിരുന്നു.അവസാന ഗെയിം 21-8 എന്ന സ്കോറിന് അക്സല്‍സണ്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: