ദിസ്പൂര്‍: ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്റെ പേരില്‍ മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
അസമില്‍ ഈയിടെ ഒരു യുവാവ് മൂന്ന് പേരെ കൊന്ന സംഭവത്തില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുസ്ലിം യുവാവ് പെണ്‍കുട്ടിയെയും അവളുടെ അച്ഛനമ്മമാരെയും വധിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കാരണം. പിന്നീട് ഈ യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ലവ് ജിഹാദിന്റെ അനന്തരഫലമാണ് ഈ ദുരന്തമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിമര്‍ശിച്ചിരുന്നു. ഭര്‍ത്താവായ മുസ്ലിം യുവാവ് ഹിന്ദുവായ ഭാര്യയെയും അവളുടെ മാതാപിതാക്കളെയും കൊല്ലുകയായിരുന്നു.
ഇതോടെയാണ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഈ വിവാദത്തില്‍ ഇടപെട്ടത്. ശ്രീകൃഷ്ണന്‍ രുഗ്മിണിയെ പ്രേമിച്ച് ഒളിച്ചോടിയതും ലവ് ജിഹാദാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറയുടെ പ്രസ്താവന. ഇതോടെ സംഗതി വിവാദമായി. ഭൂപെന്‍ ബോറയെ ഈ പ്രസ്താവനയുടെ പേരില്‍ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രസ്താവിച്ചിരുന്നു. പിന്നാലെ യുവമോര്‍ച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടു. അതോടെയാണ് ഭൂപെന്‍ ബോറ മറ്റ് ഗത്യന്തരമില്ലാതെ പ്രസ്താവനയുടെ പേരില്‍ മാപ്പ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: