കൊച്ചി: 2020 ലെ കൊച്ചി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് ജയിച്ച ബിജെപി ഐലന്‍ഡ് നോര്‍ത്ത് ഡിവിഷന് കൗണ്‍സിലര്‍ പത്മകുമാരിയുടെ വിജയം കോടതി വീണ്ടും അംഗീകരിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതി വേണുപാലിന്റെ വാദം തള്ളി പത്മകുമാരിയുടെ ജയം ശരിവച്ചിരുന്നു. തുടര്‍ന്ന് വേണുഗോപാല്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്കി. ജില്ലാ കോടതിയും വേണു ഗോപാലിന്റെ വാദം തള്ളിയതോടെ ജനവിധിക്കൊപ്പം കോടതിവിധികളിലും പത്മകുമാരി അജയ്യയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: