മലപ്പുറം : വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ കേസ്.
തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെയാണ് കേസെടുത്തത്.കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്.
ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറുകയായിരുന്നു
കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് മാറ്റിയിരുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: