ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) വിടുമെന്ന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അറിയിച്ചു. മണിപ്പൂരില്‍ നിന്നുള്ള 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ, രണ്ട് സ്ത്രീകളെ ഒരു ജനക്കൂട്ടം നഗ്നരാക്കി ആക്രമിക്കുകയും പരേഡ് ചെയ്യുകയും ചെയ്ത സംഭവം രാജ്യമൊട്ടാകെ പ്രകോപനം സൃഷ്ടിച്ചിരുന്നു.
വൈറലായ വീഡിയോ കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മണിപ്പൂരില്‍ വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് നാലിനായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെ പോലീസ് നടപടിയെടുക്കുകയും മുഖ്യപ്രതി ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മണിപ്പൂര്‍ സ്ത്രീകളുടെ വൈറല്‍ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും വീഡിയോ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്തതായും അറിയിച്ചു. മെയ് മൂന്നിന് ഓള് ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് മണിപ്പൂരിന്റെ (എ.ടി.എസ്.യു.എം) റാലിക്ക് പിന്നാലെ മെയ്തി സമുദായത്തില്‍പ്പെട്ടവരെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: