ചാവക്കാട്: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് യുദ്ധ സേവാ മെഡല്‍ ഏറ്റുവാങ്ങിയ കേണല്‍ എന്‍.എ. സുബ്രഹ്മണ്യനെ ആദരിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യന് പൊന്നാടയണിയിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജേക്കബ്, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ സബീഷ് മരുതയൂര്, ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആര്. ബൈജു, ജനറല്‍ സെക്രട്ടറി ബോഷി ചാണാശ്ശേരി, വൈസ് പ്രസിഡന്റുമാരായ എ. വേലായുധകുമാര്‍, കെ.എസ്. അനില്‍കുമാര്‍, ബിജെപി ചാവക്കാട് മുനിസിപ്പല്‍ പടിഞ്ഞാറന്‍ മേഖല പ്രസിഡന്റ് ശശികുമാര്‍ നെടിയെടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന കുട്ടികൃഷ്ണമേനോന്, എം. എ. പോള്‍ എന്നീ മുന്‍ സൈനികരെ കയ്പമംഗലം പനങ്ങാട് ഹയര്‍ സെക്കന്ററി സ്കൂള്‍ അങ്കണത്തില്‍ എസ്പിസി യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നടത്തിയ പരേഡും ശ്രദ്ധേയമായി. കാര്‍ഗില്‍ യുദ്ധത്തില്‍ നുഴഞ്ഞുകയറ്റക്കാരായ പാക്ക് തീവ്രവാദികള്‍ക്കെതിരെ ഇന്ത്യ നടത്തിയ അഭിമാന പോരാട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച സൈനികര്‍ കേഡറ്റുകള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവുമേകി. മാനേജ്മെന്റ് പ്രതിനിധിയും അധ്യാപകനുമായ പി. രാജ്മോഹന്‍, സിപിഒമാരായ അഖിലേഷ്, ബീതു, ചൈതന്യ തുടങ്ങിയവര്‍ കാര്‍ഗില്‍ അനുസ്മരണ ചടങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: