പാലക്കാട്: അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ ദിനം ആചരിച്ചു. 1999 ജൂലൈ 26 കര്‍ഗിലില്‍ ഇന്ത്യ പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ അനുസ്മരണമായിട്ടാണ് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കാറുള്ളത്.
കോട്ടമൈതാനത്തുള്ള രക്തസാക്ഷി മണ്ഡപത്തില്‍ വീര ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന എക്‌സി. അംഗം കേണല്‍ എം. അച്യുതന്‍, ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍, ജനറല്‍ സെക്രട്ടറി മുരളീധരന്‍ എറക്കാട്ടില്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.കെ. ഫിലിപ്പ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ് എ.കെ. മണികണ്ഠന്‍, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് കെ. ശ്രീധരന്‍, ജില്ലാ സമിതി അംഗങ്ങളായ എ.പി. രവീന്ദ്രന്‍, എസ്. ഭാസ്‌കരന്‍, പി.വി. നാരായണന്‍കുട്ടി, സൈന്യ മാതൃശക്തി സംസ്ഥാന വൈസ് പ്രസിഡന്റ് ജയ അച്യുതന്‍ സംസാരിച്ചു.
കല്ലേക്കാട് വ്യാസവിദ്യാ പീഠത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു. ലെഫ്റ്റനെന്റ് കേണല്‍ പദ്മജന്‍ വിശിഷ്ടാതിഥിയായി. വിദ്യാലയ പ്രിന്‍സിപ്പല്‍ സി. ചെന്താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സെക്രട്ടറി സി.എന്‍. ഉദയശങ്കര്‍, മാനേജര്‍ മധുസൂദനന്‍, വൈസ് പ്രിന്‍സിപ്പല്‍ എ.ബി. രാമപ്രസാദ്, എച്ച്എം: സുലേഖ പങ്കെടുത്തു.
സരസ്വതി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂളില്‍ നടന്ന കാര്‍ഗില്‍ വിജയ് ദിവസ് ശങ്കരനാരായണന്‍ ദീപപ്രജ്ജ്വാലനം നടത്തി ഉദ്ഘാടനം ചെയ്തു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സരസ്വതി വിദ്യാനികേതന്‍ വൈസ് പ്രസിഡന്റ് കെ.എം. രാജന്‍ മീമാംസക് കുട്ടികളുമായി അനുഭവം പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: