മുംബയ്: ഈ വര്‍ഷം നടക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ തീയതി മാറ്റും.
അഹമ്മദാബാദില്‍ ഒക്ടോബര്‍ 15-ന് ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.
നവരാത്രി വരുന്നതിനാലാണ് മത്സരം മാറ്റുന്നത്. ഒക്ടോബര്‍ 15ന് നവരാത്രിയുടെ ആദ്യ ദിവസമാണ്. ഗുജറാത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍
വന്‍ ജനക്കൂട്ടമാകും അന്നുണ്ടാവുക. ഇത് മൂലം സുരക്ഷാ ജീവനക്കാരെ ലഭിക്കാന്‍ പ്രയാസമുണ്ടാകും. സുരക്ഷാ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
മത്സര തീയതി മാറ്റണമെന്ന് സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നാണ് ബിസിസിഐ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: