ദുബായ് : പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, മുഹമ്മദ് സിറാജ് എന്നിവര്‍ വന്‍ നേട്ടമുണ്ടാക്കി. ബാറ്റ്സ്മാന്മാരില് 9-ാം സ്ഥാനത്തേക്കാണ് രോഹിത് ശര്‍മ്മ കുതിച്ചുയര്‍ന്നത്. 743 പോയിന്റുമായി ഒരു സ്ഥാനം പിന്നിലോട്ടിറങ്ങി 12-ാം സ്ഥാനത്തായ ഋഷഭ് പന്തും 733 പോയിന്റുമായി 14-ാം സ്ഥാനത്തു തുടരുന്ന വിരാട് കോഹ്ലിയുമാണ് രോഹിതിന് പിന്നില്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗംഭീരമായ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാള്‍, ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന 63-ാം സ്ഥാനത്തെത്തി.
ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ഒന്നാമതുള്ള പട്ടികയില്‍ ഓസീസ് താരം മാര്‍നസ് ലബുഷെയ്ന് രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മൂന്നാമതുമാണ്.
പാക്കിസ്ഥാന്റെ ഷൗദ് ഷക്കീല്‍ 12 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 15-ാം സ്ഥാനത്തെത്തി.ഹാരി ബ്രൂക്ക് 11 ആം സ്ഥാനത്താണ്.
ബൗളിംഗില്‍ ഇന്ത്യന്‍ സീമര്‍ മുഹമ്മദ് സിറാജ് ആറ് സ്ഥാനങ്ങള്‍ കയറി 33-ാം സ്ഥാനത്തെത്തി. രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രവിചന്ദ്രന്‍ അശ്വിനാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ പേസര്‍ കാഗിസോ റബാഡ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: