ന്യൂയോര്‍ക്ക് : അമേരിക്കന്‍ ക്ലബിലെത്തി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയാണ് അര്‍ജന്റീന ഫുട്ബാള്‍ മാന്ത്രികന്‍ മെസി. പിഎന്‍കെ സ്റ്റേഡിയത്തില്‍ അറ്റ്ലാന്റ യുണൈറ്റഡിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്റര്‍ മിയാമി പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി മെസി വീണ്ടും താരമായി. മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു താരം.മെസി എത്തിയതോടെ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിക്ക് പുതുജീവന്‍ വന്നിരിക്കുകയാണ്.
എട്ടാം മിനിട്ടില്‍ തന്നെ മെസി ഗോള്‍ നേടി. 22-ാം മിനിറ്റില്‍ അറ്റ്ലാന്റ വല വീണ്ടും കുലുക്കി മെസി.
മെസിയുടെ മികവില്‍ രണ്ട് കളികള്‍ ജയിച്ച ഇന്റര്‍ മിയാമി പ്രതീക്ഷയോടെ മുന്നോട്ട് പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക