ടോക്കിയോ: ജപ്പാനില്‍ ജനങ്ങളുടെ എണ്ണം വേഗത്തില്‍ കുറയുന്നു. അതേസമയം രാജ്യത്തെ വിദേശികളുടെ എണ്ണം ഏകദേശം മൂന്ന് ദശലക്ഷമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജപ്പാന് ജനത വാര്‍ദ്ധക്യത്തിലേക്ക് ചുരുങ്ങുകയാണ്. ജപ്പാനിലെ കുറഞ്ഞു വരുന്ന ജനസംഖ്യയില്‍ ആശ്വാസമാകുന്നത് വിദേശികളായ താമസക്കാരാണ്.
ഈ വര്‍ഷം ജനുവരി ഒന്നിന് ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ താമസക്കാരുടെ രജിസ്ട്രേഷന് രേഖ പ്രകാരം ജാപ്പനീസ് പൗരന്മാരുടെ എണ്ണം തുടര്‍ച്ചയായ 14-ാം വര്‍ഷമാണ് കുറയുന്നത്. എട്ട് ലക്ഷത്തില്‍ പരം ആളുകള്‍ കുറഞ്ഞ് 122.42 ദശലക്ഷമാണ് സ്വദേശികളുടെ എണ്ണം.
ജപ്പാനില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ സംഖ്യ 2.99 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 10.7 ശതമാനം വാര്‍ഷിക വര്‍ദ്ധനവ്.
2020 ജനുവരി ഒന്ന് വരെയുള്ള കണക്കനുസരിച്ച്, കോവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ജപ്പാനില്‍ 2.87 ദശലക്ഷം വിദേശികള്‍ താമസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: