ന്യൂദല്‍ഹി: അമൃത് ഭാരത് സ്റ്റേഷന് പദ്ധതിക്ക് കീഴില്‍ 1309 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം റെയില്‍വേ ഏറ്റെടുക്കും. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി അടുത്തിടെ പദ്ധതി ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ രേഖാമൂലം മറുപടി നല്കി.
കെട്ടിടം നവീകരിക്കുക, നഗരങ്ങളുടെ ഇരുവശങ്ങളുമായും സ്റ്റേഷന് സംയോജിപ്പിക്കല്‍, ദിവ്യാംഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങള്‍ എന്നിവ പദ്ധതി വിഭാവനം ചെയ്യുന്നു.ആധുനിക ട്രാക്കുകള്‍, കടകള്‍ എന്നിവയും നടപ്പില്‍ വരുത്തും.
ഇന്ത്യന്‍ റെയില്‍വേ ഒരു സ്റ്റേഷന് ഒരു ഉല്‍പ്പന്നം എന്ന പദ്ധതി 754 സ്റ്റേഷനുകളില്‍ നടപ്പിലാക്കിയെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. 824 ഔട്ട്ലെറ്റുകള് ഈ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: