മുഹമ്മ: പിഞ്ചു കുഞ്ഞ് അടക്കം ഇരുപത്തി ഒന്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ മുഹമ്മ കുമരകം ബോട്ടപകടത്തിന് നാളെ ഇരുപത്തിയൊന്ന് വര്‍ഷം. 2002 ജൂലൈ ഇരുപത്തിയേഴിന് രാവിലെ 6.15നാണ് നാടിനെ നടുക്കിയ ബോട്ട് ദുരന്തം നടന്നത്.
മുഹമ്മയില്‍ നിന്നും അഞ്ച് നാല്പത്തിയഞ്ചിന് പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ 52-ാം നമ്പര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വില്‍പ്പനയ്ക്ക് വെച്ച ബോട്ടാണ് ഇതെന്ന് ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. വാങ്ങാനാളില്ലാതിരുന്നതിനെ ത്തുടര്‍ന്ന് വീണ്ടും സര്‍വീസിന് അയക്കുകയായിരുന്നു.
കുമരകത്തിന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറു മാറി മണല്‍ത്തിട്ടയിലിടിച്ചാണ് അപകടം. പിഎസ്സി പരീക്ഷ എഴുതുവാന്‍ പോയ വരും, അവരുടെ രക്ഷകര്‍ത്താക്കളും ആയിരുന്നു യാത്രക്കാരി ല്‍ കൂടുതലും കൂടാതെ സ്ഥിരം യാത്രക്കാരായ തൊഴിലാളികളും ഉണ്ടായിരുന്നു. കണക്കിലധികം യാത്രികര്‍ ബോട്ടില്‍ കയറിയതും അപകടകാരണമായി. രണ്ട് കുടുംബത്തിലെ മൂന്നു പേര് വീതം മരിച്ചു. പതിനഞ്ച് സ്ത്രീകളും പതിമൂന്ന് പുരുഷന്മാരും ഒരു പിഞ്ചു കുഞ്ഞും അടക്കം ഇരുപത്തി ഒന്‍പത് പേരാണ് അപകടത്തിന് ഇരയായത്.
അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര് പൂക്കളുമായി അരങ്ങിന്റെ പ്രവര്‍ത്തകര്‍ പതിവ് തെറ്റാതെ ഈ വര്‍ഷവും മുഹമ്മ ജെട്ടിയില്‍ അനുസ്മരണം നടത്തും. അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 27ന് രാവിലെ ആറിന് ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കുമുന്നില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തും. ജീമോന്‍ മുഹമ്മ എഴുതിയ സ്മരണാഞ്ജലി ഗാനം ദേവിക സുരേഷും, അനന്യ അനിലും ചേര്‍ന്ന ആലപിക്കും. തുടര്‍ന്ന് മുഹമ്മ പ ഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്റെ അധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനവും നടക്കുമെന്ന് അരങ്ങ് രക്ഷാധികാരി സി. പി ഷാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: