സിഡ്നി: ദക്ഷിണ കൊറിയയുടെ യുവ വനിതാ ഫുട്്ബോള്‍ താരം കാസി ഫെയര്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ഫുട്ബോള്‍ ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കോര്‍ഡാണ് കാസി സ്വന്തമാക്കിയത്. ഇന്നലെ ഗ്രൂപ്പ് എച്ചില് സിഡ്നി ഫുടബോള്‍ സ്റ്റേഡിയത്തില്‍ കൊളംബിയയ്ക്കെതിരെ കളിക്കാനിറങ്ങിയതോടെയാണ് കാസി ഈ റിക്കോര്‍ഡ് സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തിലും ഇത്രയും കുറഞ്ഞ പ്രായത്തില്‍ ഒരു താരവും ലോകകപ്പില്‍ കളിക്കാനിറങ്ങിയിട്ടില്ല.
കൊളംബിയയ്ക്കെതിരേ കളിക്കാനിറങ്ങിയപ്പോള്‍ താരത്തിന്റെ പ്രായം വെറും 16 വയസ്സും 26 ദിവസവും മാത്രമാണ്. 1999 വനിതാ ലോകകപ്പില്‍ നൈജീരിയയുടെ ഐഫിയാനി ചിയേജിനെ സ്ഥാപിച്ച റിക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ചിയേജിനെ ആദ്യമായി കളിക്കാനിറങ്ങിയപ്പോള്‍ പ്രായം 16 വയസ്സും 34 ദിവസവുമായിരുന്നു.
കൊളംബിയക്കെതിരെ കളിയുടെ 78-ാം മിനിറ്റില്‍ യുറി ചോയ്ക്ക് പകരക്കാരിയായിട്ടാണ് കാസി ഇറങ്ങിയത്. എന്നാല്‍ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ വിജയമാഘോഷിക്കാന്‍ താരത്തിന് സാധിച്ചില്ല. മത്സരത്തില്‍ ദക്ഷിണകൊറിയ 2-0 ന് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: