റാന്നി: യുവാവ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്കാണപ്പെട്ട സംഭവത്തില്‍ മോതിരവയലില്‍ നിന്നും രണ്ടുപേരെ റാന്നിപോലീസ് പിടികൂടി.
റാന്നി മോതിരവയല്‍ വേങ്ങത്തടം വേങ്ങത്തടത്തില്‍ വീട്ടില്‍ ജോബിന് ജോണ്സണ് (28) കൊല്ലപ്പെട്ട കേസിലാണ് സഹോദരന് ജോജോയും സുഹൃത്ത് പൊന്നു എന്ന് വിളിക്കുന്ന സുധീഷും അറസ്റ്റിലായത്. രാത്രി ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും തലയില്‍ മുറിവേല്‍ക്കുകയും ചെയ്തു.
സഹോദരന്റെ വീട്ടിലായിരുന്ന അമ്മ രാവിലെ കൊല്ലപ്പെട്ട ജോബിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ വീട്ടിനുള്ളിലെ ഹാളില്‍ കാണപ്പെട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജോജോയും സുഹൃത്തും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വെളിവായതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
റാന്നി ഡിവൈഎസ്പി ആര് ബിനുവിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ പിഎസ് വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പിആര്‍ ജോസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ് ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, എ എസ് ഐമാരായ അനില്‍, കൃഷ്ണന്‍കുട്ടി, കൃഷ്ണകുമാര്‍, എസ്സിപിഓ ബിജുമാത്യു, സി പി ഓ മാരായ സുമില്‍ ഷിന്റോ, അജാസ്, സോജു, ലിജു, ആല്വിന് ജോസഫ്, ജിനു, വിനീത്, രെഞ്ചു എന്നിവരും സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: