തിരുവല്ല: കോട്ടയം – തിരുവല്ല സംസ്ഥാന പാതയില്‍ മുത്തൂര്‍ ജംങ്ഷനിലെ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനരഹിതമായിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. പ്രധാനപ്പെട്ട ട്രാഫിക് സിഗ്നലില്‍ ഒന്നാണ് മുത്തൂര്‍ ജംങ്ഷനിലേത്. സിഗ്നല്‍ ലൈറ്റ് ഉള്ളപ്പോള്‍ തന്നെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്ന ജംങ്ഷനില്‍ സിഗ്നല്‍ കാത്തുകിടക്കുന്നത് ട്രാഫിക് നിയമം തെറ്റിച്ചായിരുന്നും. സിഗ്നല്‍ ലൈറ്റ് ഇല്ലാതായതോടെ വാഹനങ്ങള്‍ തോന്നുന്നതു പോലെയാണ് പായുന്നത്.
പത്തനംതിട്ട, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കോട്ടയം പ്രദേശങ്ങളിലെക്കും, സമീപ പ്രദേശങ്ങളിലെ നിരവധി വിദ്യഭ്യസ സ്ഥാപനങ്ങളിലെ ഉള്‍പ്പെടെ ദിവസനെ നിരവധി വാഹനങ്ങളാണ് കടയുന്നുപോകുന്നത്. ട്രാഫിക് സിഗ്നല്‍ തകരാറില്‍ ആയതോടെ സമീപത്തെ ബിലീവേഴ്സ്, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ക്ക് മാര്‍ഗ്ഗ തടസ്സം ഉണ്ടാവുന്നത് പതിവാകുന്നു. സ്കൂള്‍ കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്നതിന് വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. കാല്‍നട യാത്ര കാരുടെ ജീവന് ഭിഷണിയാവുകയാണ് മുത്തൂര്‍ ജംക്ഷനിലെ ട്രാഫിക് സിഗ്നല്‍. പ്രവര്‍ത്തനം നിലച്ചു കിടക്കുന്ന സിഗ്നല്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവിശ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: