തൃപ്രയാര്‍: ഗ്ലോബല്‍ ഇക്കണോമിക് പ്രോഗ്രസ് ആന്റ് റിസര്‍ച്ച് അസ്സോസിയേഷന് അഖിലേന്ത്യാ തലത്തില്‍ വര്‍ഷം തോറും നല്കി വരാറുള്ള ‘ഭാരത് രത്ന മദര്‍ തെരേസ ഗോള്‍ഡ് മെഡല്‍ അവാര്‍ഡിന് പ്രൊഫ.വി.എസ്.റെജി അര്‍ഹനായി. അധ്യാപനത്തിലൂടെ ദേശീയോദ്ഗ്രഥനത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, സൈനിക സേവനം, സാമൂഹിക സേവനം, ശാസ്ത്ര-മാനവിക വിഷയങ്ങളിലെ ഗവേഷണം എന്നീ മേഖലകളില്‍ അഖിലേന്ത്യാ തലത്തില്‍ മികവ് തെളിയിച്ച 20 പേരെയാണ് ഓരോ വര്‍ഷവും അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.
അധ്യാപനത്തില്‍ പുലര്‍ത്തിയ പ്രശംസനീയ സേവനം, എന്‍സിസി ഓഫീസര്‍ എന്ന നിലയിലുള്ള സ്തുത്യര്‍ഹ സേവനം, ശാന്തു കാട് കാവില്‍ നടത്തിവരുന്ന വികസന പ്രവര്‍നങ്ങളിലെ നേതൃത്വം, പ്രഭാഷകന്‍ എന്ന നിലയില്‍ വിവിധ സാമൂഹിക വിഷയങ്ങള്‍ അധികരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് പ്രൊഫ.വി.എസ്.റെജിയെ അവാര്‍ഡിനായി പരിഗണിച്ചിട്ടുള്ളത്.
ചെന്നൈയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാനച്ചടങ്ങില്‍ മുന്‍ കേന്ദ്ര റയില്‍വേ മന്ത്രി ഡോ.കെ.വേലു ഐഎഎസ്, അണ്ണാമലൈ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എന്‍.കലാനിധി, ഗ്ലോബല്‍ ഇക്കണോമിക് പ്രോഗ്രസ് ആന്റ് റിസര്‍ച്ച് അസോസിയേഷന്റെ സെക്രട്ടറി ഡോ.ഐ.എസ്.ബാഷ എന്നിവരില്‍ നിന്ന് സ്വര്‍ണ്ണ മെഡലും സര്‍ട്ടിഫിക്കറ്റും മെമന്റോയും ഐ.ഡി. കാര്‍ഡും അടങ്ങിയ അവാര്‍ഡ് പ്രൊഫ.വി.എസ്.റെജി ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: