Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫോക്സ്കോണിനെ മോദി കൈവിടില്ല; ലോകശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ തുരുപ്പുചീട്ടാകുന്ന ചിപ്പ് നിര്‍മ്മാണത്തിന് ഫോക്സ് കോണിനെ വേണം

സ്വാതന്ത്ര്യം നേടിയിട്ട് 100 വര്‍ഷം പിന്നിടുന്ന 2047ലെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാക്കാനുള്ള സ്വപ്നം താലോലിക്കുകയാണ് മോദി. ഈ കുതിപ്പിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന ഒരു പ്രധാനകരുത്തായി ചിപ്പ് നിര്‍മ്മാണത്തെ മോദി കാണുന്നു. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് (സെമികണ്ടക്ടര്‍) നിര്‍മ്മാതാക്കളായ തായ് വാന്റെ ഫോക്സ് കോണിനെ മോദി കൈവിടാതിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 04:46 pm IST
in Business

ന്യൂദല്‍ഹി: സ്വാതന്ത്ര്യം നേടിയിട്ട് 100 വര്‍ഷം പിന്നിടുന്ന 2047ലെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാക്കാനുള്ള സ്വപ്നം താലോലിക്കുകയാണ് മോദി. ഈ കുതിപ്പിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന ഒരു പ്രധാനകരുത്തായി ചിപ്പ് നിര്‍മ്മാണത്തെ മോദി കാണുന്നു. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് (സെമികണ്ടക്ടര്‍) നിര്‍മ്മാതാക്കളായ തായ് വാന്റെ ഫോക്സ് കോണിനെ മോദി കൈവിടാതിരിക്കുന്നത്.  

ഏത് വിധേനെയും ഫോക്സ് കോണിന്റെ സെമികണ്ടക്ടര്‍ ഉല്‍പാദന ഫാക്ടറി ഇന്ത്യയില്‍ സ്ഥാപിക്കുകയാണ് മോദിയുടെ ലക്ഷ്യം. അതിനായി വേദാന്ത എന്ന ഇന്ത്യന്‍ കമ്പനിയുമായി സംയുക്തസംരംഭമെന്ന നിലയില്‍ പദ്ധതി തുടങ്ങാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ വേദാന്തയുമായുള്ള പങ്കാളിത്തത്തിന് ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ വിടാന്‍ ഒരുങ്ങിയ ഫോക്സ് കോണിനെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി ഇന്ത്യയില്‍ കൊണ്ടുവരാനുള്ള പദ്ധതിയിലാണ് പ്രധാനമന്ത്രി.  

ഫോക്സ്കോണ്‍ വേദാന്തയെ ഒഴിവാക്കിയതെന്തിന് ?

ഫോക്സ് കോണും വേദാന്തയും തമ്മില്‍ 1.5 ലക്ഷം കോടി രൂപയുടെ ചിപ്പ് നിര്‍മ്മാണഫാക്ടറിയായിരുന്നു ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ വേദാന്ത ഗ്രൂപ്പിന്റെ ഉയര്‍ന്ന കടബാധ്യതകളില്‍ ഫോക്സ് കോണിന് അതൃപ്തിയായി. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ളതെങ്കിലും ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്സസിന് 220 കോടി ഡോളറിന്റെ കടം ഈ വര്‍ഷം തന്നെ തിരിച്ചടക്കാനുണ്ട്. മുതലായി നല്‍കാനുള്ള 130 കോടി ഡോളറില്‍ ഭൂരിഭാഗവും 2024 ജനവരിയില്‍ കാലാവധി തീരുന്ന കടപ്പത്രങ്ങളാണ്. ഗുജറാത്തില്‍ ചിപ്പ് നിര്‍മ്മാണ ഫാക്ടറി നിര്‍മ്മിക്കാന്‍ എല്ലാ ആസൂത്രണവും പൂര്‍ത്തിയാകാനിരിക്കെയാണ് വേദാന്തയുമായി സംയുക്ത സംരംഭത്തിനില്ലെന്ന് ഫോക്സ് കോണ്‍ തുറന്നുപറഞ്ഞത്.  

വേദാന്തയുമായി ചേര്‍ന്നുള്ള കരാറില്‍ നിന്നും ഫോക്സ് കോണ്‍ പിന്മാറിക്കഴിഞ്ഞപ്പോള്‍ ഫോക്സ് കോണ്‍ ഇന്ത്യ വിട്ടു എന്നനിലയിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും മോദി വിരുദ്ധ മാധ്യമങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. കാരണം മോദിയുടെ പ്രസ്റ്റീജ് പദ്ധതികളില്‍ ഒന്നാണിതെന്ന് അവര്‍ക്കെല്ലാം അറിയാം. 

ഫോക്സ്കോണിനെ പിഎല്‍ഐയില്‍ പെടുത്തി ഇന്ത്യയിലെത്തിക്കാന്‍ മോദി  

ഇപ്പോള്‍ ഫോക്സ് കോണിനെക്കൊണ്ട് നേരിട്ട് ഉല്‍പാദനഫാക്ടറി തുടങ്ങാന്‍ പ്രേരണ ചെലുത്തുകയാണ് സര്‍ക്കാര്‍. ഏകദേശം 80000 കോടി രൂപയുടെ നിര്‍മ്മാണ ഫാക്ടറിയാണ് രൂപ കല്പന ചെയ്യുന്നത്. ഇതില്‍ നല്ലൊരു പങ്ക് സാമ്പത്തിക ഇളവായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഉല്‍പാദനവുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ അനുവദിക്കുന്ന പദ്ധതി (പിഎല്‍ഐ പദ്ധതി) അനുസരിച്ച് സഹായം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഏകദേശം 300 കോടി രൂപയ്‌ക്ക് കര്‍ണ്ണാടകയില്‍ 300 ഏക്കറോളം ഭൂമിയും തയ്യാറാക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ ചിപ്പ് ഉല്‍പാദിപ്പിക്കുന്ന കമ്പനി ആരംഭിയ്‌ക്കാന്‍ അന്താരാഷ്‌ട്ര-ആഭ്യന്തര പങ്കാളികളെ ഫോക്സ്കോണ്‍ നേരിട്ട് അന്വേഷിക്കുകയാണ്. ഫോക്സ്കോണി‍ന്റെ ഏത് തീരുമാനവും ഇന്ത്യ നടപ്പാക്കും. ഇന്ത്യയില്‍ ആരംഭിയ്‌ക്കുന്ന ചിപ്പ് ഫാക്ടറിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമല്ല, വൈദ്യുത വാഹനങ്ങള്‍ക്ക് വരെ ചിപ്പുകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോക്സ് കോണ്‍.  

എന്തുകൊണ്ട് ഫോക്സ്കോണ്‍?

പുതിയ ലോകത്തും കാലത്തും തന്ത്രപ്രധാനമായ വ്യവസായം എന്ന നിലയില്‍ ആണ് ചിപ്പുല്‍പാദനത്തെ പ്രധാനമന്ത്രി മോദി കാണുന്നത്. ഫോക്സ് കോണിന്റെ ചിപ്പ് നിര്‍മ്മാണ ഫാക്ടറി ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെ വിദേശ ടെക്നോളജി കമ്പനികള്‍ ധാരാളമായി ഇന്ത്യയെ തേടിയെത്തും എന്നതാണ് മോദിയുടെ കണക്കുകൂട്ടല്‍. ആപ്പിള്‍ ഫോണുകള്‍ക്ക് ചിപ്പുകള്‍ നിര്‍മ്മിയ്‌ക്കുന്ന കമ്പനി കൂടിയാണ് ഫോക്സ് കോണ്‍ എന്നതാണ് ഈ കമ്പനിയുടെ അന്താരാഷ്‌ട്ര പ്രാധാന്യം. ഇത് വമ്പന്‍നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കും. ചൈനയ്‌ക്ക് പകരം മറ്റൊരു നിര്‍മ്മാണകേന്ദ്രം എന്ന നിലയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്താനുള്ള മോദിയുടെ ശ്രമം വിജയിക്കും. എന്തായാലും ഇന്ത്യയിലെ ചിപ്പ് നിര്‍മ്മാണ ഫാക്ടറി എന്ന തീരുമാനവുമായി അതിവേഗം മുന്നോട്ട് പോവുകയാണ് ഫോക്സ് കോണ്‍. 

Tags: modiസെമികണ്ടക്ടര്‍ഫോക്‌സ്‌കോണ്‍ആപ്പിള്‍ ഐഫോണിതയ്വാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.