ന്യൂദൽഹി: സാങ്കേതിക തകരാർ മൂലം ഐആർസിടിസി ( ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) സൈറ്റ് പണിമുടക്കിയോടെ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മുതലാണ് ഓൺലൈൻ റിസർവേഷൻ തടസ്സപ്പെട്ടത്.
തകരാർ പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഐ ആർസിടിസി ട്വിറ്ററിലൂടെ അറിയിച്ചു. ഐആര്‍സിടിസിയുടെ ആപ്പ് മുഖേനയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. രാവിലെ പത്തോടുകൂടിയാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം തകരാറിലായത്. കൂടുതല്‍ ആളുകള്‍ ഒരേസമയം ഉപയോഗിച്ചത് മൂലമുള്ള പ്രശ്‌നമാണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറാണോ എന്ന കാര്യം വ്യക്തമല്ല.
അതേസമയം പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ ആപ്പുകള്‍ വഴി ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും സാധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: